കോഴിക്കോട്: ജില്ലയിൽ തിങ്കളാഴ്ച ഹോട്ടലുകൾ തുറക്കേണ്ടതില്ലെന്ന് ഹോട്ടലുടമകൾ. കോവിഡ് വ്യാപന സമയത്ത് ഹോട്ടലുകൾ തുറന്നാൽ ഗുരുതര സാഹചര്യം ഉണ്ടാകുമെന്നാണ് ഇവരുടെ നിലപാട്. ഹോട്ടൽ ആൻഡ് റെസ്റ്റൊറന്റ് അസോസിയേഷൻ തിങ്കളാഴ്ച ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
തിങ്കളാഴ്ച ജില്ലയിലെ ഭൂരിഭാഗം ഹോട്ടലുകളും തുറക്കേണ്ടതില്ലെന്ന കാര്യത്തിൽ ഏകദേശ തീരുമാനമായി കഴിഞ്ഞു. ഏതൊക്കെ സ്ഥലങ്ങളിൽ എങ്ങനെയുള്ള തീരുമാനങ്ങൾ എടുക്കണമെന്ന കാര്യത്തിൽ റിപ്പോർട്ട് നൽകാൻ ഹോട്ടൽ ആൻഡ് റെസ്റ്റൊറന്റ് അസോസിയേഷൻ യൂണിറ്റ് കമ്മറ്റികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
യൂണിറ്റുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ പരിശോധിച്ചതിന് ശേഷമാകും കോഴിക്കോട് ജില്ലയിൽ എന്നുമുതൽ ഹോട്ടലുകൾ തുറക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക.
അതേസമയം ജൂലൈ 15 വരെ ഒരു ഹോട്ടലുകളും തുറക്കേണ്ടതില്ലെന്നാണ് ഹോട്ടൽ ആൻഡ് റെസ്റ്റൊറന്റ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ തീരുമാനം. കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. ഹോട്ടലുകൾ കൂടി തുറന്നാൽ രോഗവ്യാപനം കൂടുതലാകുമെന്ന് ഇവർ ഭയപ്പെടുന്നു.
0 Comments