കൊടുവള്ളി: നഗരസഭയിൽ കോവിഡുമായി ബന്ധപ്പെട്ട് ജാഗ്രത കർശനമാക്കാൻ നഗരസഭ ആർ.അർ.ടി. കമ്മിറ്റിയുടെയും ടൗൺ വാർഡ് കൗൺസിലർമാരുടെയും യോഗം തീരുമാനിച്ചു.
കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വാർഡ്തലത്തിൽ കൗൺസിലർമാർ, ആശാ വർക്കർമാർ, ഹെൽത്ത് ഉദ്യോഗസ്ഥർ, അങ്കണവാടി ഹെൽപ്പർമാർ, വർക്കർമാർ എന്നിവർ നിരന്തരം നിരീക്ഷണം നടത്തി ബന്ധപ്പെട്ടവർക്ക് വിവരം നൽകണം. കച്ചവട സ്ഥാപനങ്ങളിലും സൂപ്പർ മാർക്കറ്റുകളിലും തെർമോ സ്കാനർ പരിശോധന, അകലം പാലിക്കൽ എന്നിവ നിർബന്ധം. പള്ളികൾ തുറക്കുന്നത് സംബന്ധിച്ചുകൂടി ആലോചിക്കുന്നതിന് മത സംഘടനാ പ്രതിനിധികളുടെ യോഗം ഏഴിന് ഞായറാഴ്ച രാവിലെ 9.30-ന് നഗരസഭാ ഓഡിറ്റോറിയത്തിൽ ചേരും.
യോഗം നഗരസഭാ ചെയർപേഴ്സൺ ഷരീഫ കണ്ണാടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ എ.പി. മജീദ് അധ്യക്ഷനായി. വി.സി. നൂർജഹാൻ, കെ. ശിവദാസൻ, ഇ.സി. മുഹമ്മദ്, പി.ടി. സുബൈദ റഹിം, യു.കെ. അബൂബക്കർ, കെ.എം. സുഷിനി,ഒ.പി. റസാഖ്, ശൈലേഷ് എന്നിവർ സംസാരിച്ചു.
0 Comments