കോഴിക്കോട് ജില്ലയില്‍ ഇന്ന് 50 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 50 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 10 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.സമ്പര്‍ക്കം വഴി 35 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഉറവിടം വ്യക്തമല്ലാത്ത മൂന്നുപേര്‍ക്കും രോഗം ബാധിച്ചു.



ഇതോടെ 714 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.  ഇതില്‍ 130 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 80 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 107 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 106 പേര്‍ ഫറോക്ക് എഫ്.എല്‍.ടി. സി യിലും 201 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. യിലും 53 പേര്‍ എ.ഡബ്ലി.യു.എച്ച് എഫ്.എല്‍.ടി. യിലും  27 പേര്‍ മണിയൂര്‍ എഫ്.എല്‍.ടി. യിലും 4 പേര്‍ വിവിധ സ്വകാര്യ ആശുപത്രികളിലും ഒരാള്‍ മലപ്പുറത്തും, 3 പേര്‍ കണ്ണൂരിലും,  ഒരാള്‍ എറണാകുളത്തും ഒരാള്‍ പാലക്കാടും ചികിത്സയിലാണ്. ഇതുകൂടാതെ 22 മലപ്പുറം  സ്വദേശികളും,  രണ്ട് തൃശൂര്‍   സ്വദേശികളും, ഒരു പത്തനംതിട്ട സ്വദേശിയും,  ഒരു കൊല്ലം സ്വദേശിയും,  മൂന്ന് വയനാട് സ്വദേശികളും രണ്ട് കണ്ണൂര്‍ സ്വദേശിയും മൂന്ന് പാലക്കാട് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജിലും,  രണ്ട് മലപ്പുറം സ്വദേശികളും, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികളും, ഒരു ആലപ്പുഴ സ്വദേശി, രണ്ട് കണ്ണൂര്‍ സ്വദേശികളും, എഫ്.എല്‍.ടി.സി യിലും,  രണ്ട് മലപ്പുറം സ്വദേശികളും, രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും ഫറോക്ക് എഫ്.എല്‍.ടി.സി യിലും, ഒരു കണ്ണൂര്‍ സ്വദേശി, രണ്ട് മലപ്പുറം സ്വദേശികളും സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

വിദേശത്ത്നിന്ന് എത്തിയവര്‍

വടകര - 1 പുരുഷന്‍ (45), പേരാമ്പ്ര -  1 പുരുഷന്‍ (58)

ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ഹോട്ടല്‍ തൊഴിലാളികള്‍ - 8 പുരുഷന്‍ (17,29,29,30,31,45,58,61), കുന്ദമംഗലം -1  പുരുഷന്‍(45), വടകര - 1  പുരുഷന്‍(35)

സമ്പര്‍ക്കം വഴി രോഗം ബാധിച്ചവര്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ കല്ലായ്, ചക്കുംകടവ്, കുണ്ടുങ്ങല്‍ സ്വദേശികള്‍ മൂന്നുപേര്‍ പുരുഷന്‍മാര്‍ - (33,48), ആണ്‍കുട്ടി - (7).
അഴിയൂര്‍ - 4  പുരുഷന്‍മാര്‍(36,39,40,66),
വടകര - 5 പുരുഷന്‍ (32),സ്ത്രീകള്‍ (19,20,36),പെണ്‍കുട്ടി (15).
ഒഞ്ചിയം - 2 സ്ത്രീകള്‍ (63,48),
മാവുര്‍ - 4 പുരുഷന്‍മാര്‍ (21,36,48,50),
ഉണ്ണികുളം - 3 പുരുഷന്‍മാര്‍ (42,44,75),
നരിപ്പറ്റ  - 3 പുരുഷന്‍(56), സ്ത്രീ (46), ആണ്‍കുട്ടി (3).
മേപ്പയ്യൂര്‍ - 3 പുരുഷന്‍മാര്‍ (23,46), സ്ത്രീ(50).
തിരുവള്ളൂര്‍ -2 പുരുഷന്‍(33), സ്ത്രീ (19).
എടച്ചേരി  -1 സ്ത്രീ (46),
വില്യാപ്പള്ളി  -1 പുരുഷന്‍(50),
കീഴരിയൂര്‍  -1 പുരുഷന്‍(50),
പേരാമ്പ്ര  -1  സ്ത്രീ (35),
പനങ്ങാട് -1  പുരുഷന്‍ (26),
ചക്കിട്ടപ്പാറ  -1  സ്ത്രീ (22).

ഉറവിടം വ്യക്തമല്ലാത്തവര്‍

കൊയിലാണ്ടി  -1 പുരുഷന്‍(66), കോഴിക്കോട് കോര്‍പ്പറേഷന്‍ -1 പുരുഷന്‍(35) ഡിവിഷന്‍ 33 (KINASSERY), പനങ്ങാട് -1 പുരുഷന്‍ (66).



ഇന്ന്‌ 93 പേർക്ക് രോഗമുക്തി.

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 93 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

കോഴിക്കോട് കോര്‍പ്പറേഷന്‍ - 14
നാദാപുരം - 4
കിഴക്കോത്ത് - 1
ഒളവണ്ണ - 2
 കൊടുവള്ളി- 3
പുറമേരി - 1
വാണിമേല്‍ - 2
തൂണേരി - 9
വില്യാപ്പളളി - 4
പുതുപ്പാടി - 3
 വടകര - 7
 ചെക്യാട് - 16
 തിരുവള്ളൂര്‍ - 7
ചോറോട് - 4
കക്കോടി - 2
മൂടാടി - 4
ചങ്ങരോത്ത് - 2
മണിയൂര്‍ - 1
തിക്കോടി - 1
കീഴരിയൂര്‍ - 1
എടച്ചേരി - 1
പയ്യോളി - 2
കൊയിലാണ്ടി - 2

1957 സ്രവ സാംപിള്‍ പരിശോധനക്കായി അയച്ചു. ആകെ 65510 സ്രവ സാംപിളുകള്‍ അയച്ചതില്‍ 64228 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 62670 എണ്ണം നെഗറ്റീവ് ആണ്. സാമ്പിളുകളില്‍ 1282 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

പുതുതായി വന്ന 527 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 11,880 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 78962 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 123 പേര്‍ ഉള്‍പ്പെടെ 789 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 241 പേര്‍ മെഡിക്കല്‍ കോളേജിലും 81 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 97 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 104 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 197 പേര്‍ എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 22 പേര്‍ മണിയൂര്‍ എഫ് എല്‍ ടി സിയിലും 47 പേര്‍ എ ഡബ്ലിയു എച്ച് എഫ് എല്‍ ടി സിയിലും ആണ് നിരീക്ഷണത്തിലുള്ളത്. 114 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

പുതുതായി വന്ന 182 പേര്‍ ഉള്‍പ്പെടെ ആകെ 3455 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 612 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2783 പേര്‍ വീടുകളിലും, 60 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 12 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 26298 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Post a Comment

0 Comments