മലാപ്പറമ്പ് - തൊണ്ടയാട് ബൈപ്പാസ് റോഡിൽ മാലിന്യം തള്ളിയ വാഹനം പിടികൂടി


 

 നമ്മുടെ കോഴിക്കോട് പദ്ധതിയുടെ ഭാഗമായുള്ള 'മിഷന്‍ സുന്ദരപാതയോരം' ശുചീകരണ പ്രവൃത്തിയിലുള്‍പ്പെടുത്തി വൃത്തിയാക്കിയ മലാപ്പറമ്പ്  - തൊണ്ടയാട് ബൈപ്പാസ് റോഡിൽ  മാലിന്യം തള്ളിയ ഡ്രൈവറും വാഹനവും പിടിയില്‍. കെഎല്‍ 11 എ എൽ 3684 ടിപ്പർ ലോറിയാണ്  പിടികൂടിയത്.  രണ്ട് ദിവസത്തിനുളളിൽ മാലിന്യം തള്ളിയ സ്ഥലം പൂർവസ്ഥിതിയിലാക്കാനും   പരിസര പ്രദേശങ്ങൾ ശുചീകരിക്കാനും  കലക്ടര്‍ ഡ്രൈവർക്ക് നിർദേശം നൽകി.
 

ഈ ഭാഗങ്ങളില്‍ നിരീക്ഷണം ശക്തമാക്കുമെന്നും  മാലിന്യം  തള്ളുന്നവർക്കെതിരെ  കര്‍ശന നടപടി സ്വീകരിക്കുമെന്നും  കലക്ടർ അറിയിച്ചു.
ജില്ലാ ഭരണ കൂടത്തിൻറെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടപ്പാക്കുന്ന 'നമ്മുടെ കോഴിക്കോട്' പദ്ധതിയുടെ ഭാഗമായാണ്  മലാപ്പറമ്പ്,-തൊണ്ടയാട് ബൈപാസ് റോഡ് ശുചീകരിച്ചത്.  321എന്‍എസ്എസ് വളണ്ടിയര്‍മാരും നാഷണല്‍ ഹൈവേ അതോറിറ്റിയും നമ്മുടെ കോഴിക്കോട് ടീമംഗങ്ങളും  ഏഴ് ദിവസം കൊണ്ടാണ്  രണ്ടര കിലോമീറ്റര്‍ വരുന്ന സ്ഥലം വൃത്തിയാക്കിയത്.  മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഷഫീര്‍ മുഹമ്മദ്, കെ സി സൗരവ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീം ആണ് വാഹനം പിടികൂടിയത്.

Post a Comment

0 Comments