തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവര്‍ മൂന്ന് ദിവസത്തിനകം വാക്‌സിന്‍ സ്വീകരിക്കണം

 



നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ജോലികള്‍ക്കായി നിയോഗിക്കപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും കോവിഡ് 19 പ്രതിരോധ വാക്സിന്‍ മൂന്ന് ദിവസത്തിനകം സ്വീകരിക്കണം. (വാക്സീന്‍ സ്വീകരിക്കാതിരിക്കുന്നതിന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ച മാനദണ്ഡ പ്രകാരം അര്‍ഹതയുളളവരൊഴികെ).  ഇതുവരെ വാക്സിന്‍ സ്വീകരിക്കാത്ത മേല്‍പ്പറഞ്ഞ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് നിയമന ഉത്തരവ് സഹിതം തൊട്ടടുത്ത വാക്സിനേഷന്‍ കേന്ദ്രത്തില്‍ ഹാജരായി വാക്സീന്‍ സ്വീകരിക്കേണ്ടതാണ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി നിയോഗിച്ച തങ്ങളുടെ ഓഫീസിലെ മുഴുവന്‍ ഉദ്യോഗസ്ഥരും  വാക്സീന്‍ മേല്‍പറഞ്ഞെ സമയപരിധിക്കകം സ്വീകരിച്ചിട്ടുണ്ടെന്ന് അതത് ഓഫീസ് മേലധികാരികള്‍ ഉറപ്പാക്കണം. തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അല്ലാത്തവര്‍ക്കും ഈ ഉത്തരവ് ബാധകമാണ്.

**ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 13) കോവിഡ് വാക്സിനേഷന്‍ നടക്കുന്ന കേന്ദ്രങ്ങള്‍

*കോവാക്സിന്‍ -

കൊയിലാണ്ടി, നാദാപുരം താലൂക്ക് ആശുപത്രി,
സാമൂഹികാരോഗ്യകേന്ദ്രം , ഒളവണ്ണ

*കോവിഷീല്‍ഡ് -

ബ്ലോക്ക് പിഎച്ച്‌സികള്‍
മറ്റ് പ്രധാന ആശുപത്രികള്‍
തെരെഞ്ഞെടുത്ത സ്വകാര്യ ആശുപത്രികള്‍

Post a Comment

0 Comments