സർഗാലയ കരകൗശലമേള സമാപിച്ചു


കോഴിക്കോട്: ഇരിങ്ങൽ സർഗാലയയിൽ നടന്നു വന്ന കര കൗശല –കലാമേള സമാപിച്ചു. ഇതോട് അനുബന്ധിച്ചു നടന്ന പ്രതിഭാസംഗമം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പുരസ്കാര വിതരണവും അദ്ദേഹം നിർവഹിച്ചു. നഗരസഭാ ഉപാധ്യക്ഷൻ മഠത്തിൽ നാണു അധ്യക്ഷത വഹിച്ചു. സർഗാലയയിലെ പ്രതിഭകൾക്ക് നഗരസഭാധ്യക്ഷ പി. കുൽസു പുരസ്കാരം നൽകി. സ്പീക്കർക്കുള്ള പുരസ്കാരം യുഎൽസിസിഎസ് ഡയറക്ടർ എസ്. ഷാജു നൽകി. ഉഷ വളപ്പിൽ, പി.എം. വേണുഗോപാൽ, പി.കെ. ഗംഗാധരൻ, സി.പി. രവീന്ദ്രൻ, പി. അഷറഫ്, കെ.കെ.ശശിധരൻ, കെ.കെ. കണ്ണൻ, പി.പി. ഭാസ്കരൻ, എം.ടി. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.