പേരാമ്പ്ര ഫെസ്റ്റ്; സമാപനം ഇന്ന്കോഴിക്കോട്:പേരാമ്പ്ര  ഫെസ്റ്റ് ഇന്നു സമാപിക്കും. ചലച്ചിത്ര താരം സുരഭി ഉൾപ്പെടെ പങ്കെടുക്കുന്ന ഗാന–നൃത്ത–ഹാസ്യ വിരുന്നോടെയാണു ഫെസ്റ്റിനു തിരശ്ശീല വീഴുന്നത്. പ്രധാന വേദിയിൽ നടക്കുന്ന സമാപന സമ്മേളനം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മ്യൂസിക്കൽ ലവേഴ്സ് പേരാമ്പ്രയുടെ പാടിപ്പതിഞ്ഞ പാട്ടുകൾക്കു ശേഷമാണു മെഗാഷോ. തുടർന്ന് ഇന്റർനാഷനൽ ഡാൻസ് ട്രൂപ്പ് എംജെ 5 അവതരിപ്പിക്കുന്ന നൃത്തവിരുന്ന്. ഷംന കാസിമും പാരിസ് ലക്ഷ്മിയും സംഘവും അണിനിരക്കും. ഹാസ്യ കലാവിരുന്നിൽ സുരഭിക്കു പുറമെ വിനോദ് കോവൂരും സംഘവും പരിപാടികൾ അവതരിപ്പിക്കും. ഗാനമേളയിൽ അൻവർ സാദത്ത്‌, ശ്രേയ, അജയ്ഗോപാൽ, മേഘ്‌ന എന്നിവർ പങ്കെടുക്കും. കേരള വികസനം എന്ന വിഷയത്തിൽ ഉച്ചയ്ക്കു നടക്കുന്ന സെമിനാറിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പ്രഭാഷണം നടത്തും. വി.ഡി സതീശൻ എംഎൽഎ, സംസ്ഥാന ആസൂത്രണബോർഡ് അംഗങ്ങളായ ഡോ. കെ.എൻ ഹരിലാൽ, ഡോ. രവിരാമൻ, സി.എൻ ചന്ദ്രൻ, ടി.പി. ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.

Post a Comment

0 Comments