കോഴിക്കോട്: ബാലുശ്ശേരിമുക്കില്‍ ടൈല്‍ വിരിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ വ്യാഴാഴ്ചമുതല്‍ ഇതുവഴിയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കോഴിക്കോട് ഭാഗത്തുനിന്ന് ബാലുശ്ശേരിയിലേക്ക് വരുന്ന വാഹനങ്ങള്‍ നന്മണ്ട 14-ല്‍നിന്ന് തിരിഞ്ഞ് മണ്ണാംപൊയില്‍-കൈരളി റോഡ് വഴിയും ബാലുശ്ശേരിയില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബാലുശ്ശേരിമുക്ക് വഴിയും പോകണം. താമരശ്ശേരി ഭാഗത്തുനിന്ന് ബാലുശ്ശേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ അറപ്പീടിക-കോട്ടനട വഴി കൈരളി റോഡ് ജങ്ഷനില്‍ പ്രവേശിക്കണം. ബാലുശ്ശേരിയില്‍ നിന്ന് താമരശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബാലുശ്ശേരിമുക്ക് വഴിയും പോകേണ്ടതാണെന്ന് പി.ഡബ്ല്യു.ഡി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു
0 Comments