കട്ടിപ്പാറ ഉരുള്‍പൊട്ടൽ: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, ഇതോടെ മരണസംഖ്യ 13 ആയികോഴിക്കോട്:കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു. കരിഞ്ചോല ഹസന്റെ ഭാര്യ ആസിയയുടെ മൃതദേഹമാണ് ലഭിച്ചത്. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 13 ആയി.

കരിഞ്ചോല മലയുടെ അടിവാരത്ത് താമസക്കാരായിരുന്ന ഹസന്റെ കുടുംബത്തിലെ 9 പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. ഹസന്റെയും രണ്ട് പെണ്‍മക്കളുടെയും മരുമകളുടെയും രണ്ട് പേരക്കുട്ടികളുടെയും മൃതദേഹം നേരത്തെ ലഭിച്ചിരുന്നു. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

Post a Comment

0 Comments