കോഴിക്കോട്: നരിക്കുനി സർവിസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നരിക്കുനിയിൽ ആരംഭിക്കുന്ന നീതി മെഡിക്കൽസ് നാളെ രാവിലെ 10-ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. നരിക്കുനി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഈ ആവശ്യത്തിനായി ബാങ്കിന് സർക്കാർ അനുവദിച്ച കെട്ടിടത്തിലാണ് മെഡിക്കൽ സ്റ്റോർ ആരംഭിക്കുന്നത്. ബാങ്കിങ് ഇതര മേഖലകളിലേക്ക് ബാങ്കിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, കൺസ്യൂമർ ഫെഡറേഷന്റെ സഹകരണത്തോടെ ആരംഭിക്കുന്ന നീതി മെഡിക്കൽസിൽ എല്ലാത്തരം മരുന്നുകളും 12 മുതൽ വിലക്കുറവിൽ ലഭ്യമാകുമെന്ന് ബാങ്ക് സെക്രട്ടറി എം.സി. ഹരീഷ്കുമാർ, പ്രസിഡൻറ് പി.സി. രവീന്ദ്രൻ, ഡയറക്ടർ വി.കെ. ഹംസ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
0 Comments