കോഴിക്കോട്:മലയോര ജനതയുടെ ഏറെക്കാലത്തെ മുറവിളികൾക്കൊടുവിൽ മുക്കത്ത് പുതിയ ഇഎസ്ഐ ഡിസ്പെൻസറി അനുവദിച്ചു. മലബാർ മേഖലയിൽ ഇഎസ്ഐയുടെ ഒരു സ്ഥാപനവും അടുത്ത കാലത്ത് ലഭിച്ചിട്ടില്ല. കോഴിക്കോട് റീജണൽ ഓഫീസിന് കീഴിലെ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി കോഴിക്കോട് സബ് റീജിയണൽ ഓഫീസാണ് അടുത്ത കാലത്ത് കിട്ടിയ ഏക സ്ഥാപനം. ഫറോക്കിലെയും കണ്ണൂർ തോട്ടടയിലേയും ഇഎസ്ഐ റഫറൽ ആശുപത്രികളിൽ ഫറോക്കിലേത് സൂപ്പർ സ്പെഷാലിറ്റി ആക്കാനും തീരുമാനമെടുത്തതായി ഇഎസ്ഐ കേരള റീജണൽ ബോർഡ് മെമ്പർ എം.എ. അബ്ദുറഹിമാൻ പറഞ്ഞു. മുഴുവൻ ഡിസ്പെൻസറികളും അഞ്ചു വർഷത്തിനകം സൂപ്പർ സ്പെഷാലിറ്റിയാക്കാൻ സംസ്ഥാന സർക്കാരുമായി സഹകരിച്ച് പ്രവർത്തനം നടത്തി വരികയാണെന്നും അബ്ദുറഹിമാൻ പറഞ്ഞു.
0 Comments