കോഴിക്കോട്: ഓണക്കാലത്ത് അന്യസംസ്ഥാന ബസ്സുകളുടേയും സ്വകാര്യ ബസ്സുകളുടേയും ചൂഷണം തടയാന്‍ കെ.എസ്.ആര്‍.ടി.സി. ആരംഭിക്കുന്ന മാവേലി സര്‍വീസിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. താത്കാലിക പെര്‍മിറ്റ് അനുവദിച്ചിട്ടുണ്ടെന്നും ഏകദേശം 25 ബസ്സുകള്‍ സര്‍വീസിന് സജ്ജമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി വടക്കന്‍ മേഖലാ വിഭാഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.മേഖലാ തരംതിരിയ്ക്കല്‍ കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമാക്കുമെന്ന് മന്ത്രി പറഞ്ഞു. മേഖലാ തരംതിരിവിനെ എതിര്‍ക്കുന്നത് നിക്ഷിപ്ത താത്പര്യക്കാരാണ്. അവരുടെ ദുര്‍വ്യാഖ്യാനം ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
0 Comments