കോഴിക്കോട്: ഒന്നാമത് ലോക കയാക്കിങ് ചാംപ്യന്‍ഷിപ്പിനും ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിനും കോടഞ്ചേരി ഒരുങ്ങി. ഇന്നലെ വിദേശികളടക്കം നിരവധി താരങ്ങള്‍ എത്തി. ഇവര്‍ ചാലിപ്പുഴ, ഇരുവഞ്ഞിപ്പുഴ കരിയാത്തുംപാറ പുഴ എന്നിവിടങ്ങളിലായി പരിശീലനം ആരംഭിച്ചു.
18 മുതല്‍ 22 വരെയാണ് മലബാര്‍ വേള്‍ഡ് കയാക്കിങ് ചാംപ്യന്‍ഷിപ്പ്. ഇത്തവണ സംസ്ഥാന ടൂറിസം വകുപ്പിന്റെ മേല്‍നോട്ടത്തിലാണു ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴ, ഇരുവഴിഞ്ഞിപ്പുഴ, ചക്കിട്ടപ്പാറ പഞ്ചായത്തിലെ മീന്‍തുള്ളിപ്പാറ എന്നിവിടങ്ങളിലാണു മത്സരങ്ങള്‍.വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പില്‍ അഞ്ചു ദിവസങ്ങളിലായി 25 ടീമുകളാണു പങ്കെടുക്കുന്നത്. ഫ്രഞ്ച് ഒളിംപിക്‌സ് സംഘാംഗവും നിലവിലെ ചാംപ്യനുമായ ന്യൂട്രിയ ന്യൂമാന്‍, സ്‌പെയിനില്‍ നിന്നുള്ള ഗോഡ് സെറ സോള്‍സ്, 2012 ഒളിംപിക് വെള്ളി മെഡല്‍ നേടിയ ചെക് താരം വാവെറിങ്ക് റാഡിലെക്, അമേരിക്കന്‍ ഫ്രീ സ്റ്റെല്‍ സംഘാംഗവും റെഡ്ബുള്‍ അത്‌ലറ്റുമായ ഡെയിന്‍ ജാക്‌സണ്‍, കാനഡ ഫ്രീ സ്റ്റെല്‍ സംഘാംഗം നിക് ട്രൗട്ട്മാന്‍ തുടങ്ങിയ ലോകോത്തര കായിക താരങ്ങള്‍ ഇത്തവണ മാറ്റുരയ്ക്കും.
0 Comments