അനുമതിയില്ലാതെ കോഴിക്കോട് പ്രവർത്തിക്കുന്നത് 32 പാറമടകൾ



കോഴിക്കോട്:കോഴിക്കോടിന്റെ മലയോരമേഖലയിലെ 32 പാറമടകള്‍ പ്രവര്‍ത്തിക്കുന്നത് മതിയായ അനുമതിയും രേഖകളുമില്ലാതെ. സബ് കലക്ടറുടെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയത്. വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ കലക്ടര്‍ക്ക് കൈമാറുമെന്ന് സബ് കലക്ട പറഞ്ഞു.

അനുമതി നല്‍കിയതിന്റെ ഇരട്ടി അളവില്‍ പാറഖനനം. റവന്യൂഭൂമി കൈയ്യേറിയുള്ള പാറപൊട്ടിക്കല്‍. രാത്രികാലങ്ങളിലും ക്രഷറും പാറമടയും പ്രവര്‍ത്തിപ്പിക്കുന്നത്. അളവില്‍ കൂടുതല്‍ സ്ഫോടകവസ്തുക്കള്‍ മതിയായ സുരക്ഷാകരുതലില്ലാതെ സൂക്ഷിക്കുന്നത്. തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. പ്രവര്‍ത്താനുമതി കഴിഞ്ഞ പല പാറമടകളിലും ഇപ്പോഴും ഖനനം നടത്തുന്നുണ്ട്.

കൂടരഞ്ഞി, കാരശേരി, കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലെ പാറമടകളില്‍ ഒരേസമയം സബ് കലക്ടറും റവന്യൂ വിജിലന്‍സും പരിശോധന നടത്തുകയായിരുന്നു. സബ് കലക്ടര്‍ ആവശ്യപ്പെട്ട രേഖകള്‍ പല പാറമട ഉടമകള്‍ക്കും ഹാജരാക്കാന്‍ കഴിഞ്ഞില്ല. ജിയോളജി വകുപ്പിന്റെ രേഖകള്‍ പലയിടത്തും കാലാവധി കഴിഞ്ഞതാണ് സൂക്ഷിച്ചിട്ടുള്ളത്. പാരിസ്ഥിതിക അനുമതിയെക്കുറിച്ച് പലര്‍ക്കും അറിയില്ല.



മതിയായ സുരക്ഷാകരുതലില്ലാതെയാണ് ഇതരസംസ്ഥാനത്തൊഴിലാളികളെ ഉള്‍പ്പെടെ ജോലി ചെയ്യിക്കുന്നതെന്നും കണ്ടെത്തി. പിഴവുകള്‍ കണ്ടെത്തിയ പാറമട ഉടമകള്‍ക്ക് മതിയായ രേഖ ഹാജരാക്കാന്‍ ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. അവശേഷിക്കുന്ന പാറമടകളിലെ പരിശോധന രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.

Post a Comment

0 Comments