ട്രാക്കിൽ അറ്റകുറ്റപ്പണി: ഇന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം



കോട്ടയം:ഏറ്റുമാനൂരിൽ റെയിൽപാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് ബുധനാഴ്ച നിയന്ത്രണം. ചില ട്രെയിനുകൾ ആലപ്പുഴവഴി തിരിച്ചുവിടും. ചിലതു റദ്ദാക്കി.



ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ

  17229 തിരുവനന്തപുരം – ഹൈദരാബാദ് ശബരി

  22654 ഹസ്രത്ത് നിസാമുദീൻ – തിരുവനന്തപുരം എക്സ്പ്രസ്

  22660 ഡെറാഡൂൺ – കൊച്ചുവേളി എക്സ്പ്രസ്

  12626 ന്യൂഡൽഹി – തിരുവനന്തപുരം കേരള എക്സ്പ്രസ്

റദ്ദാക്കിയ ട്രെയിനുകൾ

  66300, 66301 കൊല്ലം – എറണാകുളം – കൊല്ലം മെമു

  56387, 56388 എറണാകുളം – കായംകുളം – എറണാകുളം

  56381, 56382 എറണാകുളം – കായംകുളം – എറണാകുളം (ആലപ്പുഴവഴി)

വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടുന്ന ട്രെയിനുകൾ, സമയം

  17230 ഹൈദരാബാദ് – തിരുവനന്തപുരം ശബരി – കുറുപ്പന്തറയിൽ 50 മിനിറ്റ്

  16649 മംഗലാപുരം – തിരുവനന്തപുരം പരശുറാം – കുറുപ്പന്തറയിൽ 45 മിനിറ്റ്

  12625 തിരുവനന്തപുരം – ന്യൂഡൽഹി കേരള – കോട്ടയത്ത് 50 മിനിറ്റ്

  22647 കോബ്ര – തിരുവനന്തപുരം – കുറുപ്പന്തറയിൽ ഒരു മണിക്കൂർ 10 മിനിറ്റ്

  16382 കന്യാകുമാരി – മുംബൈ ജയന്തിജനത – കോട്ടയത്ത് ഒരു മണിക്കൂർ 20 മിനിറ്റ്

Post a Comment

0 Comments