ബിക്കാനീർ എക്സ്പ്രസിന് വ്യാജ ബോംബ് ഭീഷണി

representation image

കണ്ണൂര്‍: കോയമ്പത്തൂരിൽ നിന്നും ഹിസാറിലേക്ക് പോവുന്ന ബിക്കാനീർ എക്സ്പ്രസിൽ വ്യാജ ബോംബ് ഭീഷണി. ട്രെയിനിന് ലഷ്ക്കർ ഇ തൊയ്ബയുടെ ഭീഷണിയുണ്ടെന്ന വിവരത്തെത്തുടർന്ന് കണ്ണൂരിൽ വെച്ച് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ആർ.പി.എഫും ചേർന്ന് പരിശോധന നടത്തി.


പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. പരിശോധനയ്ക്ക് ശേഷം ട്രെയിൻ യാത്ര തുടർന്നു. ബോംബ് ഭീഷണി എത്തിയത് സംബന്ധിച്ച് വിശദമായി അന്വേഷണം തുടരും.

Post a Comment

0 Comments