നഗരത്തിലെ വ്യാജചികിത്സാ കേന്ദ്രം അടച്ച് പൂട്ടികോഴിക്കോട്: വ്യാജചികിത്സാ കേന്ദ്രം അടച്ച് പൂട്ടിച്ചു. മാങ്കാവ് കിണാശേരി റോഡിൽ അനധികൃതമായി പ്രവർത്തിച്ച് വന്ന പൈൽസ് മൂലക്കുരുചികിത്സാ കേന്ദ്രം ആണ് അടച്ചു പൂട്ടിയത്. ആയുർവേദ മരുന്ന് വിൽപ്പനക്കുള്ള ഡി ആൻഡ് ഒ ലൈസൻസ് സമ്പാദിച്ച് അനധികൃത ക്ലിനിക്കായി പ്രവർത്തിച്ചു വരുന്നത് ശ്രദ്ധ‍യിൽപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗം അടച്ച് പൂട്ടിയത്.പരിശോധനയിൽ ഷെഡ്യൂൾ എച്ച് വിഭാഗത്തിൽ പ്പെടുന്ന വോവറാൻ ഉൾപ്പടെയുള്ള അലോപ്പതി മരുന്നുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. കോർപ്പറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ, ഹെൽത്ത് സൂപ്പർവൈസർ ഗോപാലൻ എന്നിവര്‍ നേതൃത്വം നൽകിയ പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്റ്റമാരായ മുരളീധരൻ. കെ സി. ശ്രീനിവാസൻ. എൻ.ഡി, ബീന. കെ.ടി., ജുനിയർ ഹെൽത്ത് ഇൻസ്പെക്റ്റർ ഷമീർ. കെ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments