ഓടിക്കൊണ്ടിരിക്കെ ബസ് ഡ്രൈവറെ യാത്രക്കാരന്‍ കുത്തിപ്പരുക്കേല്‍പ്പിച്ചുകോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ ഡ്രൈവറെ യാത്രക്കാരന്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു. ഇന്നലെ വൈകിട്ട് 6.35 ഓടെയാണു സംഭവം. കോഴിക്കോട്-വടകര റൂട്ടിലോടുന്ന നയനം ബസിലെ ഡ്രൈവര്‍ വടകര സ്വദേശി വിനീഷി (36) നാണു പരുക്കേറ്റത്. സംഭവത്തില്‍ തമിഴ്‌നാട് കടലൂര്‍ സ്വദേശി പെരിയണ്ണനെ (46) പൊലിസ് കസ്റ്റഡിയിലെടുത്തു.കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍നിന്ന് വടകരയിലേക്ക് പോകുംവഴി കോഴിക്കോട് ടൗണ്‍ഹാളിനു സമീപത്തെത്തിയപ്പോള്‍ സീറ്റിലിരിക്കുകയായിരുന്ന പെരിയണ്ണന്‍ യാതൊരു പ്രകോപനവുമില്ലാതെ ഡ്രൈവറെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇതോടെ ബസിലെ യാത്രക്കാര്‍ പരിഭ്രാന്തരായി. ബസ് സര്‍വിസ് നിര്‍ത്തിവയ്ക്കുകയും പ്രതിയെ പൊലിസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. പ്രതി തമിഴ്നാട്ടില്‍ രണ്ട് കൊലക്കേസില്‍ പ്രതിയാണെന്ന് പൊലിസ് പറയുന്നു. വിശദമായ ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് ടൗണ്‍ എസ്.ഐ അറിയിച്ചു. തോളിനും കൈയ്ക്കും പരുക്കേറ്റി ബസ് ഡ്രൈവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment

0 Comments