മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡിന്‍റെ വികസനം യാഥാര്‍ഥ്യമാകുന്നു



കോഴിക്കോട്: മാനാഞ്ചിറ– വെള്ളിമാടുകുന്ന് റോഡിന്‍റെ വികസനം യാഥാര്‍ഥ്യമാകുന്നു. സ്ഥലമേറ്റെടുക്കാനാവശ്യമായ 235 കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു. ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍റെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മറ്റിയുടേയും എ. പ്രദീപ് കുമാര്‍ എം.എല്‍.എയുടെ ഇടപെടലുമാണ് പദ്ധതിയെ യാഥാര്‍ഥ്യത്തോട് അടുപ്പിച്ചത്.



മൂന്നു വര്‍ഷങ്ങളിലായി തുല്യ ഗഡുക്കളായാണ് ഇരുനൂറ്റിമുപ്പത്തിനാലര കോടി രൂപ അനുവദിക്കുക. ആദ്യഗഡു അടുത്ത ബജറ്റില്‍ ലഭിക്കും. 110 കോടി രൂപയാണ് പദ്ധതിക്കായി ഇതുവരെ അനുവദിച്ചത്. മാനാഞ്ചിറ മുതല്‍ വെള്ളിമാടുകുന്ന് വരെ 8.4 കിലോമീറ്റര്‍ റോഡ് 24 മീറ്റര്‍ വീതിയാക്കും. ഇതിനായി 4.7 ഹെക്ടര്‍ ഭൂമി കൂടി ഏറ്റെടുക്കണം. സ്ഥലമേറ്റെടുക്കാന്‍ 112 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. മൂന്നു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഉറപ്പു പാലിച്ചില്ലെങ്കില്‍ വീണ്ടും പ്രക്ഷോഭവുമായി ഇറങ്ങേണ്ടി വരും. പ്രളയക്കെടുതിയിലായിട്ടും മുഴുവന്‍ തുകയും അനുവദിക്കാനുള്ള തീരുമാനം പദ്ധതിക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്നു.

Post a Comment

0 Comments