വ്യാജ ആരോഗ്യ വെബ്‌സൈറ്റുകളുടെ പട്ടിക പുറത്തുവിട്ടു സര്‍ക്കാര്‍; സൂക്ഷിക്കാൻ നിർദ്ദേശം



ന്യൂഡല്‍ഹി: ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വ്യാജ വെബ്‌സൈറ്റുകളുടെ പട്ടിക ദേശീയ ആരോഗ്യ ഏജന്‍സി ( എന്‍.എച്ച്.എ) പുറത്തുവിട്ടു. സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് , പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന ഉള്‍പ്പടെയുള്ള പദ്ധതികള്‍ മുന്‍നിര്‍ത്തി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന 37 വെബ്‌സൈറ്റുകളുടെ പട്ടികയാണ് എന്‍.എച്ച്.എ പുറത്തുവിട്ടത്.



ചില വ്യക്തികള്‍, ഏജന്‍സികള്‍, വെബ്‌സൈറ്റുകള്‍, ഡിജിറ്റല്‍ മീഡിയാ ചാനലുകള്‍, മൊബൈല്‍ ആപ്പുകള്‍, ജോബ് പോര്‍ട്ടല്‍ വെബ്‌സൈറ്റുകള്‍, സംഘടനകള്‍ തുടങ്ങിയവ സര്‍ക്കാര്‍ ആരോഗ്യ പദ്ധതികളിലേക്കുള്ള രജിസിട്രേഷന്‍, സൗജന്യങ്ങള്‍ക്കായുള്ള ഗോള്‍ഡന്‍ റെക്കോര്‍ഡ് കാര്‍ഡുകള്‍, ആരോഗ്യ മിത്ര പോലുള്ള സേവനങ്ങളുടെ ആനൂകൂല്യങ്ങള്‍, എന്നിവ വാഗ്ദാനം ചെയ്ത്, ഇമെയിലുകള്‍, വാട്‌സാപ്പ് സന്ദേശങ്ങള്‍, രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍, തൊഴില്‍ വിവരങ്ങള്‍, ബ്ലോഗ് പോസ്റ്റുകള്‍, വീഡിയോ ചാനലുകള്‍, വെബ് ലിങ്കുകള്‍ എന്നിവ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ദേശീയ ആരോഗ്യ എജന്‍സി പറയുന്നു.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...



നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടും സര്‍ക്കാര്‍ ആരോഗ്യ പദ്ധതികള്‍ക്ക് കീഴില്‍ രജിസ്‌ട്രേഷന്‍ വാഗ്ദാനം ചെയ്തുകൊണ്ടും ഒപ്പം പദ്ധതിയിലേക്ക് എന്‍ റോള്‍ ചെയ്യുന്നതിന് പണം ആവശ്യപ്പെട്ടുകൊണ്ടും, തൊഴില്‍ വാഗ്ദാനം ചെയ്തുകൊണ്ടുമുള്ള സന്ദേശങ്ങള്‍ വന്നാലോ ആരോഗ്യ എജന്‍സി പ്രതിനിധി ചമഞ്ഞുകൊണ്ട് ആരെങ്കിലും ബന്ധപ്പെട്ടാലോ ശ്രദ്ധിക്കണമെന്ന് എന്‍.എച്ച്.എ. മുന്നറിയിപ്പ് തരുന്നു.

എൻ.എച്ച്.എ പുറത്തുവിട്ട വെബ്സൈറ്റുകളുടെ പട്ടിക


നിരോധിച്ച കൂടുതൽ വെബ്സൈറ്റുകളെ കുറിച്ചറിയാൻ സന്ദർശിക്കൂ....

അത്തരം സന്ദേശങ്ങള്‍ ചിലപ്പോള്‍ വൈറസുകളുടെയും സൈബര്‍ കുറ്റകൃത്യങ്ങളുടെയും ഭാഗമായിരിക്കാം എന്നും അത്തരം തട്ടിപ്പുകാരുടെ പ്രവര്‍ത്തനങ്ങളില്‍ ഏജന്‍സി ഉത്തരവാദികളല്ലെന്നും എന്‍എച്ച്എ. പറഞ്ഞു.

സംശയാസ്പദമായ സന്ദേശങ്ങള്‍ തെളിവുകള്‍ സഹിതം ദേശീയ ആരോഗ്യ ഏജന്‍സിയുടെ ജനറല്‍ മാനേജര്‍ ബികെ ദത്തയെ അറിയിക്കണമെന്നും ഏജന്‍സി അറിയിച്ചു. bk.datta@nic.in എന്ന ഇമെയില്‍ വിലാസത്തിലോ, ബി.കെ ദത്ത, ജനറല്‍ മാനേജര്‍, നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി, 9th ഫ്‌ളോര്‍, ടവര്‍ 1, ജീവന്‍ ഭാരതി ബില്‍ഡിങ്, കൊണാട്ട് പ്ലേസ്, ന്യൂഡല്‍ഹി-110001 എന്ന മേല്‍ വിലാസത്തിലോ അറിയിക്കാം. ഒരു തരത്തിലുള്ള കുറ്റകൃത്യങ്ങളും അംഗീകരിക്കില്ലെന്നും. അത് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും എന്‍.എച്ച്.എ വ്യക്തമാക്കി.

Post a Comment

0 Comments