പേരാമ്പ്രയില്‍ സംഘര്‍ഷം; രണ്ട് പേര്‍ക്ക് വെട്ടേറ്റുപേരാമ്പ്ര: പേരാമ്പ്രയില്‍ ബിജെപി - സിപിഎം സംഘര്‍ഷം. രണ്ട് പേര്‍ക്ക് വെട്ടേറ്റു. സംഘര്‍ഷത്തില്‍ കല്ലോട് കീഴലത്ത് പ്രസൂണ്‍ (32), പിതാവ് കുഞ്ഞിരാമന്‍ (62) എന്നിവര്‍ക്കാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.  ഇരുവരും കല്ലോട്ടുള്ള കട പൂട്ടി വീട്ടിലേക്ക് പോകും വഴിയാണ് ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നുനെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കല്ലോട് കഴിഞ്ഞമാസം 18-ാം തിയതി ബിജെപി - സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. ഈ സമയത്ത് രണ്ട് വിഭാഗം പാര്‍ട്ടി അനുഭാവികളുടെ വീടുകളും അക്രമിക്കപ്പെട്ടിരുന്നു. സംഘര്‍ഷത്തിനിടെ ഡിവൈഎഫ്ഐ നേതാവിന് വെട്ടേല്‍ക്കുകയും പ്രസൂണിന്‍റെ വീട് അക്രമിക്കപ്പെട്ടുകയും ചെയ്തിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞ ഞായറാഴ്ചയും സമാധാനയോഗം നടന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ അക്രമം ഉണ്ടായത്.

Post a Comment

0 Comments