കരകൗശല മേഖലയിലെ വൈവിധ്യങ്ങൾ വിളിച്ചോതി സർഗാലയയിൽ രാജ്യാന്തര കരകൗശല മേളയ്ക്കു തുടക്കംപയ്യോളി:ഇരിങ്ങൽ സർഗാലയ കലാ–ശിൽപ കലാ ഗ്രാമത്തിൽ  രാജ്യാന്തര കലാ–കരകൗശല മേള ആരംഭിച്ചു. മൊത്തം 250 സ്റ്റാളുകളുള്ള പ്രദർശനത്തിൽ ഭൂട്ടാൻ, നേപ്പാൾ, ഉസ്ബെക്കിസ്ഥാൻ, യുഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ധരുണ്ട്. രാജ്യത്തെ 20 സംസ്ഥാനങ്ങളിൽ നിന്നായി 300ലധികം പേരും  സംസ്ഥാനത്തെ പൈതൃക ഗ്രാമങ്ങളിലും സർഗാലയിലെ സ്ഥിരം കരകൗശല വിദഗ്ധരുമായി നൂറോളം പേർ വേറെയും തങ്ങളുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കും.ഇതിനു പുറമേ കിർത്താഡ്സ്, വയനാട്ടിലെ ‘എന്ന ഊരു’ പദ്ധതിയുടെ കേരള ഗോത്ര ഗ്രാമം, പുതുപ്പണം ഗുരുക്കൾസ് കളരിയുടെ കളരി വില്ലേജ്, കേരളീയ ഭക്ഷ്യമേള, അമ്യൂസ്മെന്റ് പാർക്ക് എന്നിവയും കൈത്തറി പൈതൃക ഗ്രാമവുമുണ്ട്. ശിൽപങ്ങൾ, തുണിത്തരങ്ങൾ, മരത്തിൽ നിർമിച്ച കളിപ്പാട്ടങ്ങൾ, പരവതാനി, ആഭരണങ്ങൾ, ചെരിപ്പുകൾ, അലങ്കാര സാധനങ്ങൾ, കയർ ഉൽപന്നങ്ങൾ, ലോഹ നിർമിത വസ്തുക്കൾ തുടങ്ങി വൈവിധ്യമുള്ള ഒട്ടേറെ ഉൽപന്നങ്ങൾ പ്രദർശന വിപണന മേളയിലുണ്ട്.രാവിലെ പത്തു മുതൽ രാത്രി ഒൻപതു വരെയാണ് പ്രദർശനം. ടിക്കറ്റ് നിരക്ക് 40 രൂപ. അവധി ദിവസം 60 രൂപയാകും.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments