കരിപ്പൂര്‍-ജിദ്ദ ദിവസേന സര്‍വീസുമായി സ്‌പൈസ്ജെറ്റ് ഏപ്രില്‍ 20 മുതൽ:ബുക്കിങ് തുടങ്ങികോഴിക്കോട്:സൗദി എയര്‍ലൈന്‍സിനു പിന്നാലെ ബജറ്റ് വിമാന കമ്പനിയായ സ്‌പൈസ് ജെറ്റ് കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്ക് ദിവസേന സര്‍വീസ് ആരംഭിക്കുന്നു. കരിപ്പൂര്‍-ജിദ്ദ-കരിപ്പൂര്‍ സര്‍വീസ് ഏപ്രില്‍ 20ന് ആരംഭിക്കുമെന്ന് കമ്പനി പുറത്തുവിട്ട ഷെഡ്യൂളില്‍ വ്യക്തമാക്കുന്നു. ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ജിദ്ദ സര്‍വീസിനുള്ള മുന്നൊരുക്കങ്ങള്‍ മന്ദഗതിയിലാക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് കുറഞ്ഞ നിരക്കുമായി സ്‌പൈസ് ജെറ്റ് എത്തുന്നത്.പുലര്‍ച്ചെ 5:35-ന് കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട് 8:35-ന് ജിദ്ദയിലും തിരിച്ച് ജിദ്ദയില്‍ നിന്ന് 9:45ന് പുറപ്പെട്ട് കരിപ്പൂരില്‍ വൈകുന്നേരം 6.05നും ഇറങ്ങുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ഏപ്രില്‍ 20-ന് കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്കുള്ള നിരക്ക് 15,354 രൂപയാണ്. ഈ ദിവസം സൗദി എയര്‍ലൈന്‍സ് നിരക്ക് 21,600 രൂപയാണ്. ഇടത്തരം വിഭാഗത്തില്‍പ്പെട്ട ബോയിങ് 737 മാക്‌സ് ശ്രേണിയിലുള്ള വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. 138 മുതല്‍ 230 വരെ സീറ്റുകള്‍ ഈ വിമാനങ്ങളില്‍ ലഭ്യമാണ്.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments