കോഴിക്കോട്: കോർപ്പറേഷൻ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴയകിയ ഭക്ഷണസാധനങ്ങൾ കണ്ടെടുത്തു.
പുതിയറയിലെ ദേ പുട്ട് എന്ന ഹോട്ടലിൽ നിന്ന് വീണ്ടും ഉപയോഗിക്കാൻ സൂക്ഷിച്ച എണ്ണ, വൃത്തിഹീനമായതും പൂപ്പൽ പിടിച്ചതുമായ ഫ്രീസറിൽ സൂക്ഷിച്ച മാലിന്യം കലർന്ന ഐസ്ക്രീം, പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിമാംസം എന്നിവ പിടിച്ചെടുത്തു. പിടിച്ചെടുത്ത ഭക്ഷണസാധനങ്ങളെല്ലാം ആരോഗ്യവിഭാഗം നശിപ്പിച്ചു.
പൊതുജനാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും വിധം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കേരള മുനിസിപ്പൽ ആക്ട് പ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് ഓഫീസർ ഡോ: ആർ എസ് ഗോപകുമാർ അറിയിച്ചു. പരിശോധനയിൽ ഹെൽത്ത് സൂപ്പർവൈസർ കെ ഗോപാലൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ ദിലീപ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ ഷമീർ എന്നിവർ പങ്കെടുത്തു.
content highlights: Rotten food seized from actor Dileeps De Puttu hotel
0 Comments