ഷൊര്‍ണൂര്‍- കോഴിക്കോട് പാതയില്‍ പരിശോധന തുടരുന്നു; ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷ


കോഴിക്കോട്: ഷൊർണൂർ- കോഴിക്കോട് പാതയിൽ ട്രെയിൻ ഗതാഗതം സാധാരണ നിലയിലാക്കാൻ ശ്രമം തുടങ്ങി. നിലവിൽ ഒരു ലൈനിൽ തടസ്സങ്ങളില്ല. ഇതുവഴി ഗതാഗതം സാധ്യമാണ്. എന്നാൽ രണ്ടാമത്തെ ലൈനിൽ പ്രശ്നങ്ങൾ ഉള്ളതിനാൽ പരിശോധനകൾക്ക് ശേഷമെ നടപടികൾ സ്വീകരിക്കു. ഇതിനായി കോഴിക്കോട് നിന്നടുള്ള റെയിൽവേ ഉദ്യോഗസ്ഥർ ട്രാക്കിൽ പരിശോധന നടത്തും.ഷൊർണൂർ വരെയുള്ള ട്രാക്കിൽ പരിശോധന നടത്തി പ്രശ്നങ്ങളില്ലെന്ന് ബോധ്യമായാൽ മാത്രമെ ട്രെയിൻ ഗതാഗതം സാധാരണ നിലയിലാകു. കോഴിക്കോട് നിന്ന് ചിഫ് എഞ്ചിനീയർ, അഡീഷണൽ റെയിൽവെ മാനേജർ എന്നിവരടങ്ങുന്ന സംഘമാണ് ട്രാക്ക് പരിശോധിക്കാനായി പോകുന്നത്.

Post a Comment

0 Comments