സമൂഹ വ്യാപനം ഒഴിവാക്കാന്‍ ഫ്‌ളാറ്റുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും കര്‍ശന നിയന്ത്രണങ്ങള്‍



കോഴിക്കോട്: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്ക് കോവിഡ് 19 സ്ഥീരീകരിക്കുകയും നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിൽ ജനങ്ങൾ കൂട്ടം ചേരുന്ന സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ഈ സാഹചര്യത്തിൽ, കേരള എപ്പിഡമിക് ഓർഡിനൻസ് ഭേദഗതി പ്രകാരവും ദുരന്തനിവാരണനിയമം സെക്ഷൻ 30, 34 പ്രകാരവും ഫ്ളാറ്റുകളിൽ, അപ്പാർട്ട്മെന്റുകളിൽ താഴെ പറയുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി.



  • ഫ്ളാറ്റുകളിൽ, അപ്പാർട്ട്മെന്റുകളിൽ പൊതുപരിപാടികൾ നടത്തുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു


  • ഫ്ളാറ്റുകളുടെയും അപ്പാർട്ടുമെന്റുകളുടെയും പൊതുസ്ഥലങ്ങൾ, കൈവരികൾ എന്നിവ ബ്ലീച്ചിംഡ് പൗഡർ, സോഡിയം ഹൈപ്പോക്ലോറൈറ്റ്എന്നിവ ഉപയോഗിച്ച് അണുവിമുക്തമാക്കേണ്ടതാണ് .


  • ശുചീകരണത്തിന് നിയോഗിക്കപ്പെടുന്ന എല്ലാ ജീവനക്കാർക്കും എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും (മാസ്ക്, ഗ്ലൗസ്, സോപ്പ്,സാനിറ്റെസർ ) ആവശ്യാനുസരണം നൽകേണ്ടതാണ് .




  • പാർക്കുകൾ അടച്ചിടേണ്ടതാണ്


  • ജിം, സ്വിമ്മിംഗ് പൂൾ, റിക്രിയേഷണൽ ഏരിയ, ക്ലബ്ബുകൾ എന്നിവ അടച്ചിടേണ്ടതാണ് .


  • ലിഫ്റ്റുകളിൽ താഴെ പറയുന്ന മുൻകരുതലുകൾ കർശനമായി പാലിക്കണം.


  • ലിഫ്റ്റുകളുടെ ഉൾവശം കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കേണ്ടതാണ്.


  • ലിഫ്റ്റിന്റെ ബട്ടണുകളും കൈവരികളും കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കേണ്ടതാണ് .


  • ലിഫ്റ്റിൽനിന്നും പുറത്തിറങ്ങുന്നവർ ഉടൻതന്നെ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടതാണ് .


  • അഭ്യൂഹങ്ങൾ പടരാതിരിക്കാൻ അസോസിയേഷനുകൾ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതാണ് .


  • കൊറോണ ബാധിത പ്രദേശങ്ങളിൽനിന്ന് എത്തിയവരും വീടുകളിൽ ക്വാറന്റൈനിൽ കഴിയേണ്ടവരും വീടിന് പുറത്ത് ഇറങ്ങുന്നില്ല എന്ന് അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാർ ഉറപ്പുവരുത്തേണ്ടതാണ് . ക്വാറന്റൈൻ ലംഘന കേസുകൾ നിർബന്ധമായും പോലീസിൽ അറിയിച്ച് തുടർനടപടികൾ സ്വീകരിക്കേണ്ടതാണ് .


  • 60 വയസ്സിനുമുകളിൽ പ്രായമുള്ളവരെ ഫ്ളാറ്റിലെ സെക്യൂരിറ്റിക്ക് നിയോഗിക്കാൻ പാടില്ല


  • കുട്ടികൾ പൊതു കളിസ്ഥലങ്ങളിൽ കളിക്കുന്നില്ലെന്ന് ഉറപ്പാക്കണം. കുട്ടികൾക്ക് വീടിനുള്ളിൽ തന്നെ ഇരുന്ന് കളിക്കുന്നതിനുള്ള സംവിധാനം ഉറപ്പാക്കണം .


  • സോഷ്യൽ ഡിസ്റ്റൻസിംഗ്, വ്യക്തി ശുചിത്വം, കെറോണ വൈറസ് വ്യാപനം എന്നിവയെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കണം.


  • മുതിർന്ന പൗരൻമാർ, ക്യാൻസർ , പ്രമേഹം എന്നീ രോഗങ്ങൾ ബാധിച്ചവർ, പ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്ക് അപകട സാധ്യത കൂടുതലായതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ഉണ്ടാവണം.


  • അവശ്യവസ്തുക്കൾ എത്തിക്കാനായി പ്രത്യേക സംവിധാനം ഏർപ്പെടുത്താൻ ഫ്ളാറ്റ് അസോസിയേഷനുകൾ നടപടികൾ സ്വീകരിക്കണം.

Post a Comment

0 Comments