ജിദ്ദ/കോഴിക്കോട്: കരിപ്പൂരിന്റെ റണ്‍വേയില്‍ ജംബോ വിമാന സർവ്വീസ് മാർച്ച് 30 മുതല്‍. ജിദ്ദ-കരിപ്പൂര്‍ സര്‍വീസ് തുടങ്ങുമെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു. ബുക്കിങ് ആരംഭിക്കുകയും ചെയ്തു. ജിദ്ദയില്‍ നിന്ന് രാത്രി 11.15 ന് പുറപ്പെട്ട് രാവിലെ 07.05 ന് കോഴിക്കോട് എത്തി പിന്നീട് വൈകുന്നേരം 5.30 ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് രാത്രി 9.15 ന് ജിദ്ദയില്‍ എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

ഇതില്‍ രാവിലെ .07.05 മുതല്‍ വൈകുന്നേരം 05.30 വരെയുള്ള സമയം കോഴിക്കോട്ടെ പാര്‍ക്കിങ്ങിന്റെ കാര്യത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനമായിട്ടുണ്ട്. ആദ്യഘട്ടത്തില്‍ തിങ്കൾ ,ശനി ദിവസങ്ങളിലാണ് സര്‍വ്വീസ് നടത്താൻ തീരുമാനമായത്.
കോഴിക്കോട്-ജിദ്ദ, ജിദ്ദ-കോഴിക്കോട് സർവ്വീസ് സമയക്രമം എയർ ഇന്ത്യ വെബ്സൈറ്റിൽ നിന്നും

അത് ദിവസേന ആക്കാനും അതോടൊപ്പം രാവിലെ 07.05 മുതല്‍ വൈകുന്നേരം 05.30 വരെയുള്ള പത്ത് മണിക്കൂറോളം വരുന്ന സമയം കോഴിക്കോട്-ഡല്‍ഹി/ബോംബെ/ഹൈദരാബാദ്/തിരുവനന്തപുരം കണക്റ്റിവിറ്റിക്കാനും ശ്രമിക്കുന്നുണ്ട്.

ബുക്കിങ്ങിനായി സന്ദർശിക്കൂ...:bookme.airindia.in/AirIndiaB2C/Booking/Selectകോഴിക്കോട്:കല്ലായിപ്പുഴയോരത്തെ ഭൂമിയുടെ സര്‍വേ പൂര്‍ത്തിയാക്കി സര്‍വേവകുപ്പ് റവന്യൂവകുപ്പിന് റിപ്പോര്‍ട്ട് കൈമാറി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഭൂമി കൈവശംവയ്ക്കുന്ന നാല്‍പത്തിയാറുപേരുടെ രേഖകള്‍ അടിസ്ഥാനമാക്കി സര്‍വേ നടത്തിയത്. മുന്‍പ് നടത്തിയ പരിശോധനകളില്‍ പുഴയോരം കൈയേറിയെന്ന് കണ്ടെത്തിയതിനാല്‍ ഭൂമി എത്രയും വേഗം തിരിച്ചുപിടിക്കണമെന്ന നിലപാടിലാണ് കല്ലായിപ്പുഴ സംരക്ഷണ സമിതി.

തഹസില്‍ദാര്‍ക്കാണ് സര്‍വേസംഘം റിപ്പോര്‍ട്ട് കൈമാറിയത്. ഇനി റവന്യൂവകുപ്പ് സര്‍‍വേ റിപ്പോര്‍ട്ടും സ്ഥലം കൈവശംവയ്ക്കുന്നവരുടെ പക്കലുള്ള രേഖകളും താരതമ്യം ചെയ്ത് പരിശോധിക്കും. അതിന് ശേഷം കലക്ടര്‍ മുഖാന്തരം റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. കല്ലായിപ്പുഴയോരത്ത് ഇരുപത്തിമൂന്നരയേക്കര്‍ സ്ഥലം സ്വകാര്യവ്യക്തികള്‍ കയ്യേറിയെന്നായിരുന്നു റവന്യൂവകുപ്പിന്റെ കണ്ടെത്തല്‍. ഇതിനെതിരെ ഭൂമി കൈവശം വയ്ക്കുന്നവര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വീണ്ടും സര്‍വേ നടത്തിയത്.

നാല്‍പത്തിയാറ് പരാതിക്കാരില്‍ രണ്ടുപേര്‍ ഹാജരാക്കിയ രേഖകള്‍ പ്രകാരമുള്ള ഭൂമി കൃത്യമായി കണ്ടെത്താന്‍ സര്‍വേവകുപ്പിന് കഴിഞ്ഞിട്ടില്ല. കയ്യേറ്റം റവന്യൂവകുപ്പ് വീണ്ടും സ്ഥരികരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയാലും ഒഴിപ്പിക്കല്‍ അടക്കമുള്ള നടപടികളിലേക്ക് നീങ്ങാന്‍ സര്‍ക്കാര്‍ അനുമതി വേണംതിരുവനന്തപുരം:സംസ്ഥാനത്തെ മുഴുവൻ ആർടി ഓഫിസുകളിലും മോട്ടർ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകളിലും ഫാസ്ടാഗ് കൗണ്ടറുകൾ ആരംഭിക്കുന്നു. ദേശീയപാത അതോറിറ്റിയുടെ (എൻഎച്ച്എഐ) ഫാസ്ടാഗ് കൗണ്ടറിന് സൗകര്യമൊരുക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർക്കു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നൽകി. പെട്രോൾ പമ്പുകളിലും സംവിധാനം ഒരുക്കാൻ എണ്ണക്കമ്പനികളുമായി എൻഎച്ച്എഐ ചർച്ച നടത്തും. ഫാസ്ടാഗ് ഇല്ലാതെ, ഭൂരിഭാഗം വാഹനങ്ങളും പഴയ പോലെ പണമായി ടോൾ നൽകുന്നത് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണു നടപടി.  സംസ്ഥാനത്തു 30% വാഹനങ്ങൾ മാത്രമാണ് ഫാസ്ടാഗ് ഘടിപ്പിച്ചത്. ഡൽഹിയും പഞ്ചാബും പോലുള്ള സംസ്ഥാനങ്ങളിൽ 60 ശതമാനത്തിലേറെ വാഹനങ്ങളിൽ ഫാസ്ടാഗ് ഉണ്ട്.കോഴിക്കോട്‌: കോഴിക്കോട്‌ ബൈപ്പാസ്‌ ആറുവരിപ്പാതയാക്കാനുള്ള പ്രവൃത്തി തുടങ്ങുന്നത്‌ അനിശ്‌ചിതമായി നീളുന്നു. കരാര്‍ ഏറ്റെടുത്ത ഹൈദരാബാദ്‌ ആസ്‌ഥാനമായുള്ള കമ്പനിക്ക്‌ പ്രവൃത്തി ഏറ്റെടുത്തു നടത്താന്‍ കഴിയാത്തതിനാല്‍ പദ്ധതി കടലാസില്‍ തന്നെ കിട്‌ക്കുകയാണ്‌. കേന്ദ്ര റോഡ്‌ ഗതാഗത മന്ത്രാലയവും സംസ്‌ഥാന സര്‍ക്കാറും പ്രതിസന്ധി മറികടക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ തേടുന്നുണ്ട്‌.

[ads id="ads2"]
വെങ്ങളം മുതല്‍ രാമനാട്ടുകര വരെയുള്ള ബൈപാസാണ്‌ ആറുവരി പാതയാക്കുന്നത്‌.ഹൈദരാബാദ്‌ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കൃഷ്‌ണമോഹന്‍ കണ്‍സ്‌ട്രക്ഷന്‍ കമ്പനി (കെ.എം.സി)യാണ്‌ കരാര്‍ ഏറ്റെടുത്തിരുന്നത്‌.1710 കോടിയുടെ പദ്ധതിക്ക്‌ ബാങ്ക്‌ ഗ്യാരണ്ടി അടയ്‌ക്കാന്‍ കെ.എം.സിക്ക്‌ കഴിഞ്ഞിരുന്നില്ല.  ഇതേതുടര്‍ന്ന്‌ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയു(യു.എല്‍.സി.സി)മായി ചേര്‍ന്ന്‌ സംയുക്‌ത സംരംഭം രൂപീകരിച്ച്‌ ബാങ്ക്‌ ഗ്യാരണ്ടി അടയ്‌ക്കാന്‍ ശ്രമം നടന്നിരുന്നുവെങ്കിലും യു.എല്‍.സി.സി അതിനു വഴങ്ങിയിരുന്നില്ല.

നേരത്തെ ഈ പ്രവൃത്തി ഏറ്റെടുക്കാന്‍ യു.എല്‍.സി.സി ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും അതിനെ മറികടന്നാണ്‌ കെ.എം.സി ഈ കരാര്‍ നേടിയിരുന്നത്‌. യു.എല്‍.സി.സി വഴങ്ങാത്ത സാഹചര്യത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ സ്‌ഥാപനമായ ഇന്‍കെല്‍ കമ്പനിയുമായി ചേര്‍ന്ന്‌ സംയുക്‌ത സംരംഭം രൂപീകരിച്ച്‌ ബാങ്ക്‌ ഗ്യാരണ്ടി നല്‍കാന്‍ കെ.എം.സി ഗതാഗത മന്ത്രാലയത്തെ സമിപിച്ചിരുന്നു. എന്നാല്‍ ഇതുവരെ പ്രവൃത്തി ആരംഭിച്ചിട്ടില്ല. വെങ്ങളം മുതല്‍ രാമനാട്ടുകര ഇടിമൂഴിക്കല്‍ വരെ 28.4 കിലോമീറ്ററാണ്‌ ആറുവരിപ്പാതയാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്‌. 2017-ലാണ്‌ ഇതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചത്‌.

[ads id="ads1"]

2018 ഏപ്രില്‍ 18ന്‌ ദേശീയപാത അതോറിറ്റി കെ.എം.സിയുമായി കരാര്‍ ഉറപ്പിച്ചു. 85 കോടി രൂപ കഴിഞ്ഞ വര്‍ഷം നവംബര്‍ 18-ന്‌ കെ.എം.സി ബാങ്ക്‌ ഗ്യാരണ്ടി നല്‍കണമെന്നായിരുന്നു വ്യവസ്‌ഥ. 2018 ഓഗസ്‌റ്റില്‍ ആരംഭിച്ച്‌ 2020 ഏപ്രലില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുംവിധം നടപ്പാക്കാനായിരുന്നു കരാര്‍.ആദ്യ കരാര്‍ കെ.എം.സിക്ക്‌ ഉറപ്പിക്കുമ്പോള്‍ ഇവരുടെ സാമ്പത്തികഭദ്രതയും നിര്‍മാണം തീര്‍ക്കാനുള്ള പ്രാപ്‌തിയും കണക്കിലെടുത്തിരുന്നില്ല. ഇവര്‍ ഏറ്റെടുത്ത കുതിരാന്‍ പാലം നിര്‍മാണവും നിലച്ചിരുന്നു. ദേശിയപാത വികസനം മൂന്നാംഘട്ടത്തിന്റെ ഭാഗമായാണ്‌ ബൈപ്പാസ്‌ വികസിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്‌. ഹൈബ്രിഡ്‌ ആന്വിറ്റി മോഡലിലാണ്‌ കരാര്‍. സര്‍ക്കാര്‍ മൊത്തം തുകയുടെ 40 ശതമാനം നല്‍കും. ബാക്കി തുക കരാര്‍ ഏറ്റെടുത്ത കമ്പനി ചെലവഴിച്ച്‌ പണി പൂര്‍ത്തിയാക്കണം എന്നാണ്‌ വ്യവസ്‌ഥ.

ബൈപ്പാസ്‌ 45 മീറ്ററില്‍ ആറുവരിയാക്കുന്നതിനു വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ സര്‍ക്കാര്‍ 130 ഹെക്‌ടര്‍ ഭൂമി ഏറ്റെടുത്തിരുന്നു. ബൈപ്പാസിനിരുവശത്തും രണ്ട്‌ സര്‍വീസ്‌ റോഡുകളും കൊടല്‍ നടക്കാവില്‍ മേല്‍നടപ്പാതയും നിര്‍മിക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ട്‌. നാലു വലിയ പാലങ്ങള്‍,എട്ട്‌ ഫ്‌ളെള ഓവറുകള്‍,വാഹനങ്ങള്‍ കടന്നുപോകാന്‍ നാല്‌ അടിപ്പാതകള്‍, കാല്‍നടയാത്രക്കാര്‍ക്ക്‌ പോകാന്‍ 17 അടിപ്പാതകള്‍ എന്നിവ ഇതില്‍ വിഭാവനം ചെയുന്നു.കോഴിക്കോട്:ആകാശത്തിലെ അദ്ഭുതക്കാഴ്ചയായ വലയസൂര്യഗ്രഹണം സുരക്ഷിതമായി വീക്ഷിക്കാൻ പ്ലാനറ്റേറിയം ഒരുങ്ങിക്കഴിഞ്ഞതായി ഡയറക്ടർ മനേഷ് ബാഗ്ചി പത്രസമ്മേളനത്തിൽ അറിയിച്ചു. ഗ്രഹണനിരീക്ഷണത്തിന് ആളുകളെ സജ്ജരാക്കാനുള്ള ശില്പശാലകൾ വിവിധ ജില്ലകളിൽ പ്ലാനറ്റേറിയത്തിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ നടന്നുവരുകയാണ്.

[ads id="ads1"]
ഗ്രഹണദിവസമായ 26-ന് പ്ലാനറ്റേറിയം ആറ് കേന്ദ്രങ്ങളിലാണ് പൊതുജനങ്ങൾക്കായി നിരീക്ഷണപരിപാടികൾ സംഘടിപ്പിക്കുക. വയനാട് ജില്ലയിൽ കല്പറ്റയിലെ എസ്.കെ.എം.ജെ. ഹൈസ്കൂൾ, മീനങ്ങാടി പഞ്ചായത്ത് ഗ്രൗണ്ട്, ചീങ്ങേനിമല എന്നിവിടങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കണ്ണൂർ ജില്ലയിൽ കൊളക്കാട് സാൻതോം ഹൈസ്കൂൾ ഗ്രൗണ്ടിലും കാസർകോട് നീലേശ്വരത്തിനടുത്ത് തൈക്കടപ്പുറം ബീച്ചിലും നിരീക്ഷണപരിപാടി സംഘടിപ്പിക്കും.

എല്ലാ കേന്ദ്രങ്ങളിലും ജനപങ്കാളിത്തം പ്രതീക്ഷിച്ചുകൊണ്ടുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നത്. ഗ്രഹണത്തെ സംബന്ധിക്കുന്ന എക്സിബിഷൻ, ബിഗ് സ്ക്രീൻ പ്രൊജക്ഷൻ, വിവിധ ഉപകരണങ്ങൾ, പിൻഹോൾ ക്യാമറകൾ, കണ്ണടകൾ തുടങ്ങിയവയെല്ലാം നിരീക്ഷണസ്ഥലത്ത് ലഭ്യമാക്കും. കോഴിക്കോട് പ്ലാനറ്റേറിയത്തിലും വിപുലമായ നിരീക്ഷണ സജ്ജീകരണങ്ങൾ ഉണ്ടാവും. വലയസൂര്യഗ്രഹണം ഇന്ത്യ മുഴുവനും ഭാഗികമായി കാണാനാകും. കാസർകോട്, കണ്ണൂർ, വയനാട് എന്നീ ജില്ലകൾ മുഴുവനായും കോഴിക്കോട് ജില്ലയിൽ ബേപ്പൂർ, ചാലിയം മേഖലയൊഴികെയുള്ള പ്രദേശങ്ങളിലും മലപ്പുറം, പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങളിലും വലയഗ്രഹണം കാണാൻ കഴിയും. മറ്റ് ജില്ലകളിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും.

[ads id="ads2"]

130 കിലോമീറ്ററോളം വീതിയുള്ളതാണ് വലയ ഗ്രഹണപാത. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലൂടെയാണ് മധ്യരേഖ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ആ രേഖയിലും അതിനോട് അടുത്തുവരുന്ന ഏതാനും കിലോമീറ്ററുകളിലുള്ള സ്ഥലങ്ങളിലും സൂര്യവളയം മുഴുവൻ വളരെ കൃത്യതയുള്ളതായിരിക്കും.

മധ്യരേഖയിൽനിന്ന് ഇരുവശങ്ങളിലേക്ക് മാറുന്തോറും ഗ്രഹണം കാണുന്നയാൾക്ക് വളയത്തിന്റെ എതിർവശം വണ്ണം കുറഞ്ഞതായി അനുഭവപ്പെടും. വലയ ഗ്രഹണപാതയുടെ അതിർത്തിക്ക് പുറത്തുള്ളവർക്ക് ഭാഗിക ഗ്രഹണവും ദൃശ്യമാകും. രാവിലെ 9 മണി 24 മിനിറ്റു മുതൽ അല്പസമയത്തേക്കായിരിക്കും (പരമാവധി 3 മിനിറ്റ് 13 സെക്കൻഡ്) സൂര്യമധ്യത്തിൽ അദ്ഭുതകരമായ ആ കാഴ്ച ദൃശ്യമാകുക.

highlights: Kozhikode solar eclipse


കോഴിക്കോട്: കോഴിക്കോട് റെയിൽവേസ്റ്റേഷന് വിമാനത്താവള മാതൃകയിൽ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സിന്റെ (ആർ.പി.എഫ്.) സുരക്ഷാസംവിധാനം വരുന്നു. രാജ്യവ്യാപകമായി 150 പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷാസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.

കേരളത്തിൽ എറണാകുളം ജങ്‌ഷനും കോഴിക്കോടുമാണ് പ്രത്യേക സുരക്ഷയൊരുക്കുന്നത്. ഇവയ്ക്കൊപ്പം തന്നെ മംഗലാപുരം റെയിൽവേ സ്റ്റേഷനിലും സമാനമാതൃകയിൽ പദ്ധതി നടപ്പാക്കും. ആർ.പി.എഫ്. ഡയറക്ടർ ജനറൽ അരുൺകുമാർ കേന്ദ്ര ആഭ്യന്തരവകുപ്പിനും റെയിൽവേക്കും നൽകിയ സ്റ്റേഷൻ സെക്യൂരിറ്റി പ്ലാൻ (എസ്.എസ്.പി.) ആണ് നടപ്പാക്കുന്നത്.

[ads id="ads1"]

ആദ്യഘട്ടത്തിൽ ചുറ്റുമതിൽ കെട്ടും. പുറത്തേക്കും അകത്തേക്കുമുള്ള കവാടങ്ങൾ രണ്ടെണ്ണമായി ചുരുക്കും. യാത്രക്കാരുടെ കൈവശമുള്ള സാധനങ്ങൾ സ്കാനർപരിശോധനയ്ക്ക് വിധേയമാക്കും. വിവിധ ഭാഗങ്ങളിലായി മൊത്തം 75 ക്യാമറകൾ സ്ഥാപിക്കും. സുരക്ഷാ നിരീക്ഷണത്തിനായി ആർ.പി.എഫ്. ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണിൽ റെയിൽവേ സ്റ്റേഷനും പരിസരപ്രദേശങ്ങളും വീഡിയോരൂപത്തിൽ കാണാനുള്ള സംവിധാനം ഒരുക്കും. നിലവിൽ ഭാഗികമായി ഇത് നടപ്പാക്കിയിട്ടുമുണ്ട്.

[ads id="ads2"]
ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിലുള്ള സുരക്ഷാ ഒരുക്കങ്ങളുമുണ്ടാകും. ആർ.പി.എഫിന്റെ കോഴിക്കോട്ടെ ഇൻസ്പെക്ടർ ഓഫീസ് പദവി ഉയർത്തി ഡിവൈ.എസ്.പി. റാങ്കിലേക്ക് മാറ്റും. ഇതോടെ അധികാരപരിധി പാലക്കാട് മുതൽ മംഗലാപുരംവരെയാകും. സുരക്ഷാ ഉദ്യോഗസ്ഥർക്ക് യന്ത്രത്തോക്കുമായി നിൽക്കാനുള്ള ബുള്ളറ്റ് പ്രൂഫ് മോർച്ച, നിരീക്ഷണ ഗോപുരം, ബയോമെട്രിക് കവാടം, കമ്പിവേലികൾ, ഹൈമാസ്റ്റ് ലൈറ്റുകൾ എന്നിവയൊരുക്കും. നിലവിലുള്ള പാർസൽ ഓഫീസ് മാറ്റും. നിലവിലെ പ്രധാനകവാടത്തിന് മുന്നിലൂടെയുള്ള റോഡിൽ വാഹനം നിരോധിക്കും. ആനിഹാൾ റോഡ് മുതൽ റെയിൽവേ ക്വാർട്ടേഴ്‌സ് പൊളിച്ച് നീക്കുന്ന സ്ഥലത്തുകൂടി പുതിയ റോഡ് നിർമിക്കും. ജയപ്രകാശ് നാരായണൻ റോഡിലൂടെ സുകൃതീന്ദ്ര കലാമന്ദിറിനരികിലൂടെ പാളയം ചെമ്പോട്ടിത്തെരുവിലേക്ക് നീളുന്ന വിധത്തിലായിരിക്കും റോഡ്.

മറ്റ് സൗകര്യങ്ങൾ

വനിതകൾക്കും പുരുഷൻമാർക്കും പ്രത്യേക വിശ്രമകേന്ദ്രങ്ങൾ, ഭക്ഷണകേന്ദ്രം, ആർ.പി.എഫ്. വിശ്രമകേന്ദ്രം, പോർട്ടർമാരുടെ വിശ്രമകേന്ദ്രം, ഇരുചക്രവാഹനങ്ങൾക്കും മറ്റ് വാഹനങ്ങൾക്കുമുള്ള പാർക്കിങ്‌, എ.ടി.എം. കൗണ്ടർ, ഓട്ടോറിക്ഷാബേ, എമർജൻസി ഗേറ്റ്


കൊച്ചി: ഗാലറിലെത്തിയ കാണികളുടെ എണ്ണത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ഗോകുലം കേരള എഫ്.സി. ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സും എഫ്.സി ഗോവയും തമ്മിൽ ഞായറാഴ്ച്ച നടന്ന മത്സരം കാണാനെത്തിയത് 21157 പേർ മാത്രം. എന്നാൽ ശനിയാഴ്ച്ച കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഗോകുലം എഫ്.സിയും നെറോക്ക എഫ്.സിയും തമ്മിലുള്ള മത്സരത്തിനെത്തിയ ഫുട്ബോൾ ആരാധകരുടെ എണ്ണം 31181. 10024 കാണികൾ കൂടുതൽ.കൊൽക്കത്തയ്ക്കെതിരെ നേടിയ ആ ഒരൊറ്റ വിജയത്തിന് ശേഷം ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ തലവര നേരെയായിട്ടില്ല. തുടർച്ചയായ തോൽവികളും സമനിലകളും മാത്രമായിരുന്നു കൂട്ട്. കലൂർ സ്റ്റേഡിയത്തിൽ എഫ്.സി ഗോവയ്ക്കെതിരേ മത്സരത്തിലെങ്കിലും ബ്ലാസ്റ്റേഴ്സ് വിജയിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ 92-ാം മിനിറ്റിൽ എല്ലാം കളഞ്ഞുകുളിച്ചു. ഈ സീസണിലെ രണ്ടാം സമനിലയുമായി തൃപ്തിപ്പെടേണ്ടി വന്നു. അതേസമയം ഐ-ലീഗിൽ ഗോകുലം എഫ്.സിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. മാർക്കസ് ജോസഫും ഹെൻട്രി കിസേക്കയും നിറഞ്ഞുകളിച്ച മത്സരത്തിൽ ഗോകുലം 2-1ന് നെറോക്കയെ തോൽപ്പിച്ചു. ഏറെ ആവേശം പകരുന്നതായിരുന്നു മത്സരം.ഐ-ലീഗ് സീസണിലെ ആദ്യ മത്സരത്തിനാണ് ഗോകുലം ഇറങ്ങിയതെന്നും അതിനാലാണ് കാണികളുടെ എണ്ണം കൂടിയതെന്നും കേരള ബ്ലാസ്റ്റേഴ്സിന് വേണമെങ്കിൽ വാദിക്കാം. എന്നിരുന്നാലും ഐ-ലീഗിനേക്കാൾ എത്രയോ പകിട്ട് കൂടുതലുള്ള ഐ.എസ്.എല്ലിലാണ് കാണികളുടെ എണ്ണം കുറയുന്നതെന്ന് ഓർക്കണം. അതും മഞ്ഞപ്പടയുടെ ആരാധക കൂട്ടമുള്ള കലൂർ സ്റ്റേഡിയത്തിൽ.


കോഴിക്കോട്: ഐലീഗ് ഫുട്ബോളിൽ കിരീടം ചൂടുന്ന ആദ്യ കേരളാ ടീമെന്ന നേട്ടത്തിനായി കളത്തിലിറങ്ങുകയാണ് ഗോകുലം കേരള എഫ്.സി. മൂന്നാം സീസണിൽ ടീം അടിമുടി മാറിക്കഴിഞ്ഞു. സ്വന്തം തട്ടകമായ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ മണിപ്പൂർ ടീം നെരോക്ക എഫ്.സി.യെയാണ് ഗോകുലം നേരിടുന്നത്.

ലോകത്തെ ഏറ്റവും പഴക്കംചെന്ന ടൂർണമെന്റുകളിൽ ഒന്നായ ഡ്യൂറന്റ് കപ്പ് ഇത്തവണ സ്വന്തമാക്കിയാണ് 'മലബാറിയൻസി'ന്റെ പടപ്പുറപ്പാട്. കൊൽക്കത്താ വമ്പൻമാരായ ഈസ്റ്റ് ബംഗാളിനെയും മോഹൻബഗാനെയും കീഴടക്കിയായിരുന്നു ഗോകുലത്തിന്റെ കിരീടധാരണം.തുടർന്ന് ബംഗ്ലാദേശിൽ നടന്ന ഷെയ്ഖ് കമാൽ ഇന്റർനാഷണൽ ക്ലബ്ബ് കപ്പിലും പ്രമുഖ ടീമുകളെ ഞെട്ടിച്ച് മുന്നേറിയ മലബാറിയൻസ് സെമിയിൽ കടന്നു. നിർഭാഗ്യംകൊണ്ടാണ് സെമിയിൽ ആതിഥേയരായ ചിറ്റഗോങ് അബഹാനിയോട് എക്സ്ട്രാ ടൈമിൽ തോറ്റ് പുറത്തായത്. കോച്ച് ഫെർണാണ്ടോ സാന്റിയാഗൊ വലേരയുടെ തന്ത്രങ്ങളിൽ 'ജയന്റ് കില്ലേഴ്സ്' വിജയിക്കാൻ പഠിച്ചുകഴിഞ്ഞു.

മികച്ച സ്ട്രൈക്കർമാരുടെ സാന്നിധ്യമാണ് ഇത്തവണ ഗോകുലത്തിന് സാധ്യത നൽകുന്നത്. ഗോളടിവീരനായ ട്രിനിഡാഡ് ആൻഡ് ടുബാഗോ ദേശീയതാരം മാർക്കസ് ജോസഫ് ഏത് പ്രതിരോധനിരയെയും ഭേദിക്കാൻ കഴിവുള്ള താരമാണ്. ഡ്യൂറന്റ് കപ്പിൽ രണ്ട് ഹാട്രിക്കുകളടക്കം 11 ഗോളുകളാണ് മാർക്കസ് അടിച്ചുകൂട്ടിയത്. ഉഗാണ്ടയിൽനിന്നുള്ള ഹെൻട്രി കിസെക്ക ടീമിൽ തിരിച്ചെത്തിയതും ടീമിന്റെ പ്രഹരശേഷി വർധിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ഒന്നാം നമ്പർ ലീഗായി ഐ.എസ്.എല്ലിനെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഐ ലീഗിന്റെ പ്രാധാന്യം നിലനിൽക്കുന്നുണ്ട്. ഐ ലീഗ് ചാമ്പ്യൻമാർക്ക് ഏഷ്യൻ ക്ലബ്ബ് ചാമ്പ്യൻഷിപ്പ് എ.എഫ്.സി.കപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഐ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരെ ദേശീയ ടീമിലേക്ക് പരിഗണിക്കുമെന്ന ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമിച്ചിന്റെ പ്രസ്താവനയും കളിക്കാർക്ക് ഊർജം പകരുന്നതാണ്. പതിനൊന്ന് ടീമുകളാണ് ഇത്തവണ ഐ ലീഗിൽ മത്സരിക്കുന്നത്. ചെന്നൈ സിറ്റി എഫ്.സി.യാണ് നിലവിലെ ജേതാക്കൾ.ഹോം ആൻഡ് എവേ രീതിയാലാണ് ലീഗ് നടക്കുക. എല്ലാ ടീമുകളും എതിരാളികൾക്കെതിരേ സ്വന്തം മൈതാനത്തും എതിർടീമിന്റെ തട്ടകത്തിലും കളിക്കണം. ഓരോ ടീമുകൾക്കും മൊത്തം ഇരുപത് മത്സരങ്ങളുണ്ടാവും. ഏറ്റവുമധികം പോയന്റ് നേടുന്ന ടീമുകൾ ജേതാക്കളാവും. അവസാനസ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന ടീം രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടും.

സ്ത്രീകൾക്ക് ടിക്കറ്റ് വേണ്ട


ഇത്തവണ സ്ത്രീകൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരിക്കയാണ് ഗോകുലം മാനേജ്മെന്റ്. പരമാവധിപേർ കളികാണാനെത്തി ആവേശം പകരണമെന്നാണ് ടീം ആവശ്യപ്പെടുന്നത്. മത്സരം വൈകീട്ട് ഏഴ് മണിക്കാക്കിയതും കൂടുതൽ കാണികളെ ലക്ഷ്യമിട്ടാണ്. ഡി സ്പോർട്സ് മത്സരങ്ങൾ ലൈവായി കാണിക്കുന്നുണ്ട്.

വി.ഐ.പി.സീസൺ ടിക്കറ്റിന് 750 രൂപയും ഗാലറി സീസൺ ടിക്കറ്റിന് 350 രൂപയുമാണ്. ഗാലറി (50) വി.വി.ഐ.പി.(200) വി.ഐ.പി. (100) എന്നിങ്ങനെയാണ് ദിവസ നിരക്ക്. ടിക്കറ്റുകൾ ശ്രീ ഗോകുലം ചിറ്റ് ഓഫീസുകളിൽ ലഭ്യമാണ്. മത്സരദിവസങ്ങളിൽ സ്റ്റേഡിയത്തിലും ലഭിക്കും.

തലവര മാറ്റാൻ വരേല


രണ്ടാം വരവിലാണ് അർജന്റീനക്കാരായ കോച്ച് ഫെർണാണ്ടൊ വരേല ടീമിനെ മാറ്റിമറിച്ചത്. ആദ്യ സീസണിൽ ടീമിനൊപ്പമുണ്ടായിരുന്ന വരേല ഇംഗ്ലീഷ് വശമില്ലായ്മകാരണം മടങ്ങുകയായിരുന്നു. എന്നാൽ, കളിക്കാരുമായി ആശയവിനിമയത്തിന് ഇംഗ്ലീഷ് പഠിച്ചെടുത്താണ് ബാഴ്സലോണയിൽ താമസിക്കുന്ന വരേല തിരിച്ചെത്തിയത്. ഐ ലീഗിൽ ടീമിന്റെ സാധ്യതകളെക്കുറിച്ച് വരേല സംസാരിക്കുന്നു.

ഐ ലീഗിൽ ടീമിന് സാധ്യത നൽകുന്ന ഘടകങ്ങൾ?


കഴിഞ്ഞ സീസണെ അപേക്ഷിച്ച് ടീം ഏറെ കെട്ടുറപ്പ് കൈവരിച്ചു. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികവ് കാട്ടാൻ കഴിയുന്നു. ഡ്യൂറന്റ് കപ്പ് വിജയം ടീമിൽ ആത്മവിശ്വാസം നിറച്ചിട്ടുണ്ട്. പരിശീലനമത്സരങ്ങളിൽ ഐ.എസ്.എൽ.ടീമുകളെ കീഴടക്കാൻ കഴിഞ്ഞു.

ഏത് ശൈലിയാവും ടീം പിന്തുടരുക?


എതിർ ടീമുകളെ വിലയിരുത്തിയാണ് ശൈലി തീരുമാനിക്കുക. ഒരു മത്സരത്തിൽത്തന്നെ സാഹചര്യത്തിനനുസരിച്ച് ശൈലിയിൽ മാറ്റം വരുത്തേണ്ടിവരും. സാങ്കേതികമായി സ്പാനിഷ് ശൈലി മികച്ചതാണ്. ഏതായാലും കാണികളെ ആകർഷിക്കുന്ന കളി കാഴ്ചവെക്കാൻ ശ്രമിക്കും. ആക്രമണ ഫുട്ബോളാണ് ടീം പിന്തുടരുക. എന്നാൽ, പ്രതിരോധം മറന്നുകൊണ്ടുള്ള ആക്രമണം അപകടകരമാണ്.

കോഴിക്കോട്ടെ കാണികൾ?


അർജന്റീനയിലേതുപോലെ കളിയോട് അടങ്ങാത്ത അഭിനിവേശമുള്ളവരാണ് ഇവിടത്തെ കാണികൾ ടീമിന്റെ പ്രകടനത്തിൽ കാണികൾ വലിയ പങ്കുവഹിക്കുന്നുണ്ട്. കോഴിക്കോട് ഞങ്ങളുടെ കളികാണാൻ സ്റ്റേഡിയം നിറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രധാന താരങ്ങൾ


മാർക്കസ് ജോസഫ്


ട്രിനിഡാഡ് താരത്തിന്റെ ഗോളടി മികവിലാണ് ഗോകുലത്തിന്റെ കിരീട പ്രതീക്ഷകൾ. ഡ്യൂറന്റ് കപ്പിലെ 11 ഗോൾ പ്രകടനം മാർകസിന്റെ ഫോം വെളിപ്പെടുത്തുന്നു. കഴിഞ്ഞ സീസണിൽ ടീമിനായി ഒമ്പതുകളികളിൽനിന്ന് ഏഴുഗോൾ നേടി. ട്രിനിഡാഡ് ദേശീയടീമിലെ സ്ഥിരക്കാരനാണ്. അന്താരാഷ്ട്ര മത്സരങ്ങളിൽ ആറു ഗോളുകൾ. എതിർ പ്രതിരോധനിരക്കാരെ വേഗംകൊണ്ടും തന്ത്രംകൊണ്ടും മറികടന്ന് ഗോൾ നേടാനുള്ള കഴിവാണ് മാർക്കസിനെ അപകടകാരിയാക്കുന്നത്.

ഹരൂൺ അമിരി


ഈ മാസം നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യയെ പിടിച്ചുകെട്ടിയ അഫ്ഗാനിസ്താൻ നിരയിലെ മിഡ്ഫീൽഡറാണ് അമിരി. അഫ്ഗാൻ നായകനുമായിരുന്നു. ദീർഘനാളായി ഇന്ത്യയിൽ കളിക്കുന്ന അമിരി ഡെംപൊ ഗോവ, ഡി.എസ്.കെ. ശിവാജിയൻസ്, മോഹൻ ബഗാൻ, ചെന്നൈ സിറ്റി ടീമുകൾക്കായി ഐ ലീഗിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. ഐ.എസ്.എല്ലിൽ എഫ്.സി. ഗോവയ്ക്കായും കളിച്ചു. ഡിഫൻസീവ് മിഡ്ഫീൽഡറായ അമിരിക്ക് സെന്റർബാക്ക് സ്ഥാനത്തും തിളങ്ങാനാവും.

എം.എസ്. ജിതിൻ


ഗോകുലം ഏറെ പ്രതീഷയർപ്പിക്കുന്ന യുവതാരമാണ് തൃശ്ശൂർ സ്വദേശിയായ ജിതിൻ. കേരളം 2017-ൽ സന്തോഷ് ട്രോഫി ജേതാക്കളായപ്പോൾ ജിതിനായിരുന്നു ടോപ് സ്കോറർ. കേരളാ ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിലും കേരളാ എഫ്.സി.ക്കുവേണ്ടിയും കളിച്ചു. വിങ്ങറായാണ് ജിതിൻ കളിക്കുന്നത്.

മുഹമ്മദ് ഇർഷാദ്


രണ്ട് സീസണുകളിലായി ടീമിനൊപ്പമുള്ള ഇർഷാദ് ലെഫ്റ്റ് ബാക്ക് സ്ഥാനത്താണ് കളിക്കുന്നത്. ടീമിന്റെ ഉപനായകനാണ്. ഷെയ്ഖ് കമാൽകപ്പിൽ മാർകസിന്റെ അഭാവത്തിൽ ടീമിനെ നയിച്ചത് തിരൂർ സ്വദേശിയായ ഇർഷാദായിരുന്നു. ബോക്സ് ടു ബോക്സ് മിഡ്ഫീൽഡറായാണ് തുടങ്ങിയത്. പിന്നീട് പ്രതിരോധനിരയിലേക്ക് മാറുകയായിരുന്നു.

സി.കെ. ഉബൈദ്


ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും പരിചയസമ്പന്നനായ ഗോൾ കീപ്പർമാരിലൊരാളാണ് കണ്ണൂർ സ്വദേശിയായ ഉബൈദ്. വിവ കേരളയ്ക്കായി കളി തുടങ്ങിയ താരം പിന്നീട്, എയർ ഇന്ത്യ, ഒ.എൻ.ജി.സി., ഈസ്റ്റ് ബംഗാൾ ടീമുകളുടെയും വലകാത്തു. ഇത്തവണ ഡ്യൂറന്റ് കപ്പ് സെമിയിലെ പെനാൽട്ടി ഷൂട്ടൗട്ടിൽ ഉബൈദിന്റെ മിന്നും രക്ഷപ്പെടുത്തലുകളാണ് ഈസ്റ്റ് ബംഗാളിനെ തോൽപ്പിക്കാൻ ഗോകുലത്തെ സഹായിച്ചത്. ഉബൈദിന്റെ വരവ് ടീമിന്റെ പ്രതിരോധക്കരുത്ത് വർപ്പിക്കുന്നു.

നഥാനിയൽ ഗാർസിയ


ട്രിനിഡാഡ് ആൻഡ് ടുബാഗോയിൽ നിന്നുള്ള അറ്റാക്കിങ് മിഡ്ഫീൽഡർ. ബംഗ്ലാദേശിൽ നടന്ന ഷെയ്ഖ് കമാൽ കപ്പിൽ രണ്ടുകളികളിൽ മാൻ ഓഫ് ദി മാച്ച് നേടി. വിങ്ങറായും ഉപയോഗപ്പെടുത്താൻ കഴിയുന്ന ഗാർസിയയുടെ ഫ്രീകിക്കുകൾ എതിരാളികളുടെ പേടിസ്വപ്നമാണ്.

ഹെൻട്രി കിസെക്ക


ആദ്യ സീസണിൽ യുഗാൻഡൻ താരമായ കിസെക്കയായിരുന്നു ഗോകുലം ആക്രമണത്തിലെ തുറുപ്പുചീട്ട്. കിസെക്കയുടെ ഗോളടിമികവിലാണ് കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനെയും മോഹൻ ബഗാനെയും ഗോകുലം ഞെട്ടിച്ചത്. ഒമ്പതു മത്സരങ്ങളിൽനിന്ന് ഏഴു ഗോൾ നേടിയിരുന്ന യുഗാൻഡൻ സ്ട്രൈക്കർ കഴിഞ്ഞ സീസണിൽ മോഹൻ ബഗാനായാണ് കളിച്ചത്. ടീമിൽ തിരിച്ചെത്തിയ കിസെക്ക മുന്നേറ്റനിരയിൽ മാർക്കസ് ജോസഫുമായി ചേരുമ്പോൾ ഐ ലീഗിലെ ഏറ്റവും മാരകമായ കൂട്ടുകെട്ടായിമാറും.കോഴിക്കോട്: കോഴിക്കോട്, വയനാട് ജില്ലകളിലെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനായി താമരശേരി ചുരത്തിന് സമാന്തരമായി റോപ് വേ യിലൂടെ കേബിള്‍ കാര്‍ പദ്ധതി തയ്യാറാവുന്നു. അടിവാരം മുതല്‍ ലക്കിടി വരെ 3.675 കിലോമീറ്റര്‍ ദൂരത്തിലാണ് റോപ് വേ പദ്ധതി തയ്യാറാക്കുന്നത്. മണിക്കൂറില്‍ 400 പേര്‍ക്ക് യാത്ര ചെയ്യാവുന്നതും ആറ് സീറ്റുകള്‍ ഉള്ളതുമാണ് കേബിള്‍ കാര്‍. അടിവാരത്തിനും ലക്കിടിക്കും ഇടയില്‍ നാല്‍പതോളം ടവറുകള്‍ സ്ഥാപിച്ചാണ് റോപ് വേ തയ്യാറാക്കുന്നത്.15 മിനിറ്റ് മുതല്‍ 20 മിനിറ്റ് വരെയുള്ള സമയത്തിനുള്ളില്‍ ഒരു വശത്തേക്കുള്ള യാത്ര പൂര്‍ത്തിയാക്കാനാവും. ചുരത്തിന്റെയും വനത്തിന്റെയും സൗന്ദര്യം ആസ്വദിക്കാനാവുന്ന കേബിള്‍ കാര്‍ യാത്രകള്‍ക്ക് കൂടി പ്രയോജനപെടുത്താം. അതുവഴി വഴി ചുരത്തിലെ തിരക്കും കുറയ്ക്കാനാകും.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ആകര്‍ഷകവുമായ പദ്ധതിയാവും ചുരം റോപ് വേ. ലക്കിടിയില്‍ അപ്പര്‍ ടെര്‍മിനലും അടിവാരത്ത് ലോവര്‍ ടെര്‍മിനലും ഉണ്ടാവും. അടിവാരം ടെര്‍മിനലിനോട് അനുബന്ധിച്ച് പാര്‍ക്കിംഗ്, പാര്‍ക്ക്, മ്യൂസിയം കഫറ്റീരിയ, ഹോട്ടല്‍ ആംഫി തിയേറ്റര്‍, ഓഡിറ്റോറിയം തുടങ്ങിയവയും പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നു. കോഴിക്കോട് വയനാട് ഡിടിപിസി, വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ്, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്ത(പിപിപി)ത്തോടെയാണ് പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. ഇതിനായി ‘സിയാല്‍’ മാതൃകയില്‍ കമ്പനി രൂപീകരിക്കും.പദ്ധതി സംബന്ധിച്ച് കോഴിക്കോട് കലക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ജോര്‍ജ് എം തോമസ് എംഎല്‍എ, ഇരു ജില്ലകളിലെയും ഡിടിപിസി അധികൃതര്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍, വനം, റവന്യൂ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ടൂറിസം, വനം, റവന്യൂ വകുപ്പ് മന്ത്രിമാരുടെ സംയുക്ത യോഗത്തില്‍ വിശദ പദ്ധതി അവതരിപ്പിക്കാനും അടുത്ത ആഴ്ച മുതല്‍ സര്‍വേയും ഡിപി ആര്‍ തയ്യാറാക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു.


കരിപ്പൂർ:എയർ ഇന്ത്യയുടെ ജിദ്ദ- കോഴിക്കോട് ജംബോ വിമാന സർവീസ് ഡിസംബറിൽ 25-ന് ആരംഭിക്കും. 24-ന് രാത്രി 11.05-ന് ജിദ്ദയിൽനിന്ന് പുറപ്പെടുന്ന ജംബോ വിമാനം 25-ന് രാവിലെ 7.30-ന് കോഴിക്കോട്ടെത്തും. അടുത്തയാഴ്ച മുതൽ ടിക്കറ്റ് ബുക്കിങ് ആരംഭിക്കാൻ എയർ ഇന്ത്യ ശ്രമം തുടങ്ങി.ഡൽഹിയിൽനിന്നും കോഴിക്കോട്ടെത്തി ജിദ്ദയ്ക്കുപറക്കുന്ന നിലയിലായിരിക്കും വിമാനത്തിന്റെ മടക്കം. യൂറോപ്യൻ മേഖലയിലേക്ക് സർവീസ് നടത്തുന്ന ജംബോ വിമാനം കോഴിക്കോട്- ജിദ്ദ മേഖലയിലേക്ക് കൂടി ഉപയോഗപ്പെടുത്താനാണ് അധികൃതരുടെ ശ്രമം.

കരിപ്പൂരിൽ ജിദ്ദ യാത്രക്കാരെ ഇറക്കിയശേഷം, വിമാനം ഡൽഹിയിലേക്ക് സർവീസ് നടത്താനാണ് പുതിയനീക്കം. നേരിട്ടുള്ള കോഴിക്കോട്-ഡൽഹി സർവീസിന് ശരാശരി 3.1 മണിക്കൂർ സമയമെടുക്കും. ഇങ്ങനെവരുമ്പോൾ ഏഴുമണിക്കൂർ പറക്കാനും അതുവഴി വലിയ പാർക്കിങ് ചാർജ് ഒഴിവാക്കാനും എയർ ഇന്ത്യക്ക് സാധിക്കും'

രാവിലെ 11-ന് ഡൽഹിയിൽ എത്തുന്ന വിമാനം വൈകുന്നേരം അഞ്ചിന് ഡൽഹി - ജിദ്ദ, ഡൽഹി-കോഴിക്കോട് യാത്രക്കാരുമായി കോഴിക്കോട്ട് എത്തും, കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കുള്ള യാത്രക്കാരെയും കയറ്റി വൈകുന്നേരം 6.30-ന് ജിദ്ദയിലേക്ക് പുറപ്പെടും,ജിദ്ദ- കോഴിക്കോട്- ഡൽഹി, ഡൽഹി- കോഴിക്കോട് - ജിദ്ദ മേഖലയിൽ നേരിട്ടുള്ള എയർ ഇന്ത്യയുടെ ബോയിങ് 747-400 സർവീസാവും ഇത്. ഡൽഹി - കോഴിക്കോട് മേഖലയിൽ ഒരു നോൺ സ്റ്റോപ്പ് സർവീസ് കൂടി ഇതുവഴി ലഭ്യമാവും. നിലവിൽ എയർ ഇന്ത്യക്ക് മാത്രമാണ് ഒരേ ഒരു ഡൽഹി-കോഴിക്കോട് നോൺസ്റ്റോപ്പ് സർവീസുള്ളത്.

 highlights: air india jumbo service karipurമുക്കം:ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയും മലയോര ഹൈവേയും ഉടൻ യാഥാർഥ്യമാകുമെന്നും തുരങ്കപാതയുടെ ഫയലിൽ മുഖ്യമന്ത്രി അനുകൂല തീരുമാനമെടുത്തെന്നും ജോർജ് എം.തോമസ് എംഎൽഎ. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മരാമത്തു വികസന പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്.തുരങ്കപാത സംബന്ധിച്ച് അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനം ഉണ്ടാവും. ടേൺ കീ വ്യവസ്ഥയിൽ കൊങ്കൺ റെയിൽവേ കോർപറേഷനാണു സാധ്യതാ പഠനവും വിശദ പദ്ധതി രൂപരേഖയും നിർമാണവും നടത്തുക. 1,000 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കിഫ്ബിയുടെ ധന സഹായത്തോടെയാണു നടപ്പാക്കുകയെന്നും എംഎൽഎ പറഞ്ഞു.  മലയോര ഹൈവേയുടെ കോടഞ്ചേരി മുതൽ കക്കാടംപൊയി‍ൽ വരെയുള്ള 33 കിലോ മീറ്റർ റീച്ചിനു ടെൻഡർ ക്ഷണിച്ചു.അടുത്ത മാസം ആദ്യം ടെൻഡർ തുറക്കും. 160 കോടിയാണു നിർമാണച്ചെലവ് കണക്കാക്കുന്നത്. റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ കൊയിലാണ്ടി–എടവണ്ണ സംസ്ഥാന പാത ഉൾപ്പെടുത്തിയതായും എംഎൽഎ അറിയിച്ചു. വിശദ പദ്ധതിരേഖ (ഡിപിആർ) തയാറാക്കുന്നതിനു നടപടി ആരംഭിച്ചു. 15 മീറ്റർ വീതിയിലാണു റോഡ് നിർമാണം. ആദ്യ ഘട്ടത്തിൽ ഓമശ്ശേരി – എരഞ്ഞിമാവ് ഭാഗം ഉൾപ്പെടുത്തി. 2020 മാർച്ചിൽ വിശദ പദ്ധതി രേഖ അംഗീകരിച്ച് ജൂൺ മാസത്തോടെ പ്രവൃത്തി ആരംഭിക്കും.കൊച്ചി:അവശ്യമരുന്നു വിലനിയന്ത്രണ നിയമപ്രകാരം 75 മരുന്നിനങ്ങളുടെ വില ദേശീയ ഔഷധവിലനിയന്ത്രണ സമിതി പുതുക്കി. 59 പ്രത്യേക ബ്രാൻഡിനങ്ങളുൾപ്പെടെ 60 എണ്ണമാണ് പുതിയ പട്ടികയിലുള്ളത്. 15 മരുന്നുകളുടെ വില ചെറിയതോതിൽ കൂടും. എച്ച്.ഐ.വി. ബാധയ്ക്കെതിരേ ഉപയോഗിക്കുന്ന എംട്രിസിറ്റാബിനും ടെനോഫോവിറും ചേർന്ന മരുന്നിന്റെ പല ബ്രാൻഡുകളുടെയും വകഭേദങ്ങളുടെയും വിലയാണ് പുനർനിർണയിച്ചതിൽ കൂടുതലും. ഇതിന്റെ അടിസ്ഥാന സംയുക്ത ഗുളികയുടെ വില 55.33 രൂപയിൽനിന്ന് 57.69 രൂപയായായി.എല്ലാവർഷവും മൊത്ത വിലസൂചികയുടെ അടിസ്ഥാനത്തിൽ അവശ്യമരുന്നു വില ക്രമീകരിക്കാറുണ്ട്. മേല്പറഞ്ഞ മരുന്നുസംയുക്തത്തിലെ പ്രധാന ചേരുവയായ ടെനോഫോവിറിന്റെ വില ഏപ്രിലിൽ പുനർനിർണയിച്ചിരുന്നു. നാലേകാൽ ശതമാനം വർധനയാണ് മൊത്തവിലസൂചികയുടെ അടിസ്ഥാനത്തിൽ നടപ്പാക്കിയത്. ഈ വില വ്യത്യാസം ഇതടങ്ങുന്ന സംയുക്തങ്ങളിൽ നടപ്പാക്കാൻ വിലനിയന്ത്രണസമിതി തയ്യാറായിരുന്നില്ല. ഇതിനെതിരേ നിർമാതാക്കളിൽ ചിലർ നൽകിയ പരാതിയിൽ ഔഷധമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് വില കൂട്ടൽ. ടെനോഫോവിറിൻ അലാഫെനാമൈഡിന്റെ 11 ഇനങ്ങൾക്കും നാലേകാൽ ശതമാനത്തോളം വില കൂട്ടിയിട്ടുണ്ട്.

ശ്വാസംമുട്ടിന് ഉപയോഗിക്കുന്ന ഇൻഹേലർ മരുന്നായ ടയോട്രോപ്പിയത്തിന്റെ വിലയും മാറി. ഒരു മീറ്റർ ഡോസ് വില 2.17 രൂപയിൽനിന്ന് 2.36 രൂപയാക്കി. ശസ്ത്രക്രിയകൾക്ക് മുമ്പും ശേഷവും അണുബാധയുണ്ടാകാതിരിക്കാൻ ഉപയോഗിക്കുന്ന പോവിഡോൺ അയഡിൻ ഓയിൻമെന്റും വില നിയന്ത്രണത്തിലേക്ക് വന്നു. ഇതിന്റെ ദ്രവരൂപത്തിലുള്ള അഞ്ചിനം നിലവിൽ വിലനിയന്ത്രണമുള്ളവയാണ്.പുതിയതായി പട്ടികയിലെത്തിയ 59 ബ്രാൻഡ് മരുന്നുകളിൽ പ്രമേഹം, രക്തസമ്മർദം, അണുബാധ തുടങ്ങിയവയ്ക്കുള്ള മരുന്നുകളെല്ലാം ഉൾപ്പെടും. ഇത്തരം മരുന്നുകളുെട രാസമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിലകൾ നിയന്ത്രിച്ചിരുന്നത്. എന്നാൽ പ്രത്യേകചേരുവകൾ ചേർത്ത് ചില കമ്പനികൾ നിർമിക്കുന്ന മരുന്നുകൾ ഇതിൽ ഉൾപ്പെടാതെ പോകാറുണ്ട്. ഇത് പരിഹരിക്കാനാണ് പുതിയ പട്ടിക. പുതിയ വില ചരക്ക്-സേവന നികുതി ഉൾപ്പെടുത്താത്തതാണ്.

Highlights: price Change of Pharmaceutical drugsകോഴിക്കോട്:ഹൈന്ദവ വിവാഹം കേമമാക്കാൻ നബിദിനാഘോഷ പരിപാടികൾ മാറ്റിവെച്ച് പള്ളി കമ്മിറ്റി. കോഴിക്കോട് പാലേരിയിലെ ഇടിവെട്ടിയിൽ പള്ളിക്കമ്മിറ്റിയാണ് പള്ളിയുടെ തൊട്ടടുത്തുള്ള വീട്ടിലെ വിവാഹ ചടങ്ങുകൾക്ക് തടസ്സമാകാതിരിക്കാൻ നബിദിനാഘോഷം മാറ്റിവെച്ചത്. എല്ലാ വർഷവും  കെങ്കേമമായി നടത്താറുള്ള നബി ദിന ആഘോഷം ഒരാഴ്ചത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ് പേരാമ്പ്ര പാലേരിയിലെ ഇടിവെട്ടിയിൽ പള്ളിക്കമ്മിറ്റി.പള്ളിക്ക് തൊട്ടടുത്ത് താമസിക്കുന്ന കെളച്ചപറമ്പിൽ നാരായണൻ നമ്പ്യാരുടേയും അനിതയുടേയും മകൾ പ്രത്യൂഷയുടേയും കന്നാട്ടി സ്വദേശി ബിനുരാജിന്‍റേയും വിവാഹ ആഘോഷങ്ങൾക്ക് തടസ്സമാകാതിരിക്കാനാണ് മഹല്ല് കമ്മിറ്റി നബിദിനാഘോഷം മാറ്റിയത്. മകളുടെ വിവാഹ ചടങ്ങുകൾ കേമമാക്കി നടത്താൻ പള്ളിക്കമ്മിറ്റി ഇങ്ങനെ ഒരു തീരുമാനം എടുത്തതിൽ ഏറെ സന്തോഷത്തിലാണ് പ്രത്യുഷയുടെ കുടുംബം.ബാലകൃഷ്ണൻ നായർ ആവശ്യപ്പെടാതെയായിരുന്നു മഹല്ല് കമ്മിറ്റിയുടെ തീരുമാനം. ആഘോഷ പരിപാടികൾ മാറ്റിവെച്ചന്ന് മാത്രമല്ല വിവാഹ വീട്ടിലേക്ക് വേണ്ട സഹായങ്ങൾ ചെയ്യാനും മഹല്ല് കമ്മിറ്റി അംഗങ്ങൾ എത്തി. അടുത്ത ഞായാറാഴ്ച നബി ദിനം ആഘോഷിക്കാനാണ് ഇവരുടെ തീരുമാനം.കോഴിക്കോട്:അനുവദിച്ച മെമു വേണ്ടെന്നു തെക്കൻ കേരളത്തിലെ യാത്രക്കാർ തന്നെ ആവശ്യപ്പെടുമ്പോൾ, ആ ട്രെയിനെങ്കിലും ഞങ്ങൾക്കു തരൂ എന്നു യാചിക്കുകയാണ് യാത്രാദുരിതത്തിൽ വലയുന്ന കോഴിക്കോട്ടുകാർ. എറണാകുളം–ആലപ്പുഴ പാസഞ്ചർ പിൻവലിച്ച് പകരം ഏർപ്പെടുത്തിയ മെമു ഓടിത്തുടങ്ങിയിട്ട് ഒരാഴ്ച പോലുമായിട്ടില്ല; പിൻവലിച്ച് പഴയ പാസഞ്ചർ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധത്തിലാണ് അവിടെ യാത്രക്കാർ.14 കോച്ച് ഉണ്ടായിരുന്ന പാസഞ്ചറിനു പകരം 12 കോച്ച് മെമു ആയപ്പോൾ യാത്രാദുരിതം വർധിച്ചതാണു കാരണം. ഒന്നുകിൽ മെമുവിന്റെ കോച്ചുകൾ കൂട്ടുക, അല്ലെങ്കിൽ പാസഞ്ചർ തിരിച്ചുതരണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാരുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായി. തെക്കൻ കേരളത്തിനു വേണ്ടാത്ത മെമു മലബാറിന് അനുവദിക്കണമെന്നാണിപ്പോൾ ഇവിടത്തെ യാത്രക്കാരുടെ ആവശ്യം.

കോഴിക്കോട്–ഷൊർണൂർ പാത വൈദ്യുതീകരിച്ചിട്ടു 3 വർഷമായെങ്കിലും പല കാരണങ്ങൾ പറഞ്ഞ് മെമു സർവീസ് വൈകിക്കുന്ന റെയിൽവേ, ദിവസവും രണ്ടുനേരം തിങ്ങിഞെരുങ്ങി യാത്രചെയ്യുന്ന വിദ്യാർഥികളുടെയും ഓഫിസ് ജീവനക്കാരുടെയും ദുരിതത്തിനു നേരെയും കണ്ണടയ്ക്കുന്നു.  കണ്ണൂരിൽനിന്ന് 7.20നു പുറപ്പെട്ട് 9ന് കോഴിക്കോട്ടെത്തുന്ന പരശുറാം എക്സ്പ്രസ് മാത്രമാണു നിലവിൽ പ്രതിദിന യാത്രക്കാർക്ക് ഉപകാരപ്പെടുന്ന ഏക ട്രെയിൻ. മടക്കയാത്രയ്ക്കാകട്ടെ, വൈകിട്ട് 6.40ന് പുറപ്പെടുന്ന നേത്രാവതിയാണു മിക്കവരുടെയും ആശ്രയം. ഓഫിസ് ദിവസങ്ങളിൽ ഈ ട്രെയിനുകളിൽ കാലുകുത്താൻ കഴിയാത്തവിധം തിരക്കുണ്ടാകും. എറണാകുളം–ആലപ്പുഴ യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്നു കഴിഞ്ഞ ദിവസം എ.എം.ആരിഫ് എംപി പുതിയ മെമുവിൽ യാത്രചെയ്തു സ്ഥിതി വിലയിരുത്തി.തിരക്കു ബോധ്യപ്പെട്ടെന്നും കോച്ച് എണ്ണം വർധിപ്പിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.  അതേ സമയം, 12 മെമുവിൽ 2 കോച്ച് മാത്രമായി വർധിപ്പിക്കാനാകില്ലെന്നും ഇനി പറ്റുക 16 കോച്ച് ആണെന്നും റെയിൽവേ അധികൃതർ പറയുന്നു. 16 കോച്ച് മെമു ഓടിക്കാൻ സാങ്കേതിക തടസ്സങ്ങളുള്ളതിനാൽ മെമു ചെന്നൈ ഡിവിഷനു കൈമാറി പഴയ പാസഞ്ചർ പുനഃസ്ഥാപിക്കാനാണു നീക്കം.  മെമു ഓടിക്കാൻ സർവസജ്ജമായിട്ടും മലബാറിലെ യാത്രാദുരിതം പരിഗണിക്കാതെ, കേരളത്തിനനുവദിച്ച ട്രെയിൻ തമിഴ്നാടിനു കൊടുക്കുന്നതെന്തിനാണെന്ന് ഇവിടുത്തെ യാത്രക്കാർ ചോദിക്കുന്നു. സാങ്കേതികമായി പൂർണസജ്ജമായിട്ടും മലബാറിന് മെമു അനുവദിക്കാത്തത് കോച്ച് ലഭ്യമല്ലാത്തതിനാലാണെന്നാണു വിശദീകരണം.  തിരുവനന്തപുരം ഡിവിഷന് വേണ്ടാത്ത മെമു പാലക്കാട് ഡിവിഷനിലെത്തിച്ചാൽ അന്നുമുതൽ ഇവിടെ ഓടിച്ചുതുടങ്ങാം; കാലങ്ങളായുള്ള യാത്രാദുരിതം പരിഹരിക്കാം.


 മെമു എന്താണ് ..?

മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്
ഹ്രസ്വദൂര യാത്രകൾക്ക് ഉപയോഗിക്കുന്നു
മറ്റു ട്രെയ‍ിനുകളെ അപേക്ഷിച്ച് 35% കൂടുതൽ ഇന്ധനക്ഷമത
പരമാവധി വേഗം മണിക്കൂറിൽ 105 കിലോമീറ്റർ
8 കോച്ചുള്ള റേക്കിൽ 2402 പേർക്കു സുഗമമായി യാത്രചെയ്യാം.
സ്റ്റേഷനുകളിൽ നിർത്തി എടുക്കുമ്പോൾ പെട്ടെന്നു വേഗം കൈവരിക്കുന്നതിനാൽ സമയലാഭം
പാസഞ്ചറിനെക്കാൾ സ്ഥലസൗകര്യം, വലിയ ജനാലകൾ, തെന്നിമാറുന്ന വാതിലുകൾ
സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമിച്ച കോച്ച്, കുഷ്യൻ സീറ്റുകൾ, ജൈവ ശുചിമുറികൾ
എമർജൻസി സ്റ്റോപ്പ് ബട്ടൺ, എയർ സസ്പെൻഷൻ സംവിധാനംകോഴിക്കോട് പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക് മാറ്റാന്‍ നടപടികള്‍ വേഗത്തിലാക്കി കോര്‍പറേഷന്‍. കല്ലുത്താന്‍കടവിലെ കോളനിവാസികളെ ഫ്ലാറ്റിലേക്ക് മാറ്റിയതിന് പിന്നാലെ കുടിലുകള്‍ പൊളിച്ചുതുടങ്ങി. എന്നാല്‍ പഴം–പച്ചക്കറി മാര്‍ക്കറ്റ് മാറ്റുന്നത് വ്യാപാരത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍.കല്ലുത്താന്‍കടവിലെ കോളനി പൂര്‍ണായും നീക്കിയാണ് ആധുനിക പഴം–പച്ചക്കറി മാര്‍ക്കറ്റ് നിര്‍മിക്കുന്നത്. ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ബി.ഒ.ടി. അടിസ്ഥാനത്തിലാണ് കരാര്‍ നല്‍കിയിരിക്കുന്നത്. മൂപ്പത്തിയാറ് വര്‍ഷവും ആറ്മാസവും കഴിയുമ്പോള്‍ നിര്‍മാണ കമ്പനി മാര്‍ക്കറ്റ് കോര്‍പറേഷനെ ഏല്‍പിക്കും. അതുവരെ വര്‍ഷം പത്തുലക്ഷം രൂപ കോര്‍പറേഷന് നല്‍കണം. എന്നാല്‍ പാളയത്തുനിന്ന് മാര്‍ക്കറ്റ് മാറ്റുന്നതോടെ വ്യാപരം കുറയുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍. ചില്ലറ വില്‍പന നടത്തുന്നവരുടെ വരുമാനം തന്നെ നിന്നുപോകുമെന്ന പേടിയുമുണ്ട്. നഗരവികസനം അത്യാവശ്യമാണെന്നാണ് കോര്‍പറേഷന്റെ വിശദീകരണം. വ്യാപാരികളുടെ പരാതികള്‍ പരിഹരിച്ചായിരിക്കും മാര്‍ക്കറ്റ് മാറ്റം.കോഴിക്കോട്:രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിനായി കൈകോര്‍ത്ത് കോഴിക്കോട്ടെ ക്രിക്കറ്റ് പ്രേമികള്‍.  ഹൗസാറ്റ് കാലിക്കറ്റ് എന്ന പേരില്‍ ഇതിനായി ക്യാംപയിന്‍ ആരംഭിച്ചു. കോഴിക്കോട്ടെ കുട്ടികളുടെ  ക്രിക്കറ്റ് പരിശീലനം ഇപ്പോള്‍ നടക്കുന്നത് ഇത്തരം ടര്‍ഫുകളിലാണ്. ഇത് പരിശീലനത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് കുട്ടികള്‍ പറയുന്നുഈ സാഹചര്യത്തില്‍ കൂടിയാണ് കുട്ടികള്‍ക്ക് പരിശീലനത്തിനും ക്രിക്കറ്റിനെ പ്രോല്‍സാഹിപ്പിക്കാനും  ഒരു സ്റ്റേഡിയം വേണമെന്ന  ക്യംപയിന്‍ തുടങ്ങുന്നത്. കാലിക്രിക്ക്സ് എന്ന സംഘടനയും കോഴിക്കോട് പ്രസ് ക്ലബും ചേര്‍ന്നാണ് ക്യാംപയിന് തുടക്കമിട്ടത്. മലയാളിയായ ജയേഷ് ജോര്‍ജ് ബിസിസിഐയുടെ തലപ്പത്ത് എത്തിയ സാഹചര്യത്തില്‍ രാജ്യാന്തര സ്റ്റേഡിയം എന്ന ആവശ്യം നിറവേറ്റപ്പെടുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട്ടെ ക്രിക്കറ്റ് പ്രേമികള്‍.കോഴിക്കോട് :വടക്കോട്ടുള്ള യാത്രയ്ക്ക് കോഴിക്കോടുവഴി നാലുമണിക്കൂറിനിടെ ഒരൊറ്റ തീവണ്ടി. റെയിൽവേ സ്‌റ്റേഷനിലും ട്രെയിനിലും സൂചികുത്താനിടമില്ലാത്ത തിരക്ക്. യാത്രക്കാർക്ക് നരകയാതന. പരപ്പനങ്ങാടിക്കും തിരൂരിനും മദ്ധ്യേ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മൂന്നുമണിക്കൂർ ദിവസേന ട്രെയിൻ ഗതാഗതം നിർത്തിവയ്ക്കുന്നതാണ് പ്രശ്‌നത്തിനു കാരണം.നവംബർ ഒന്നിന് ആരംഭിച്ച ട്രാക്ക് നവീകരണം ഒന്നരമാസം നീളും. യാത്രക്കാരുടെ ഈ ദുരിതവും അക്കാലമത്രയും തുടരും. 1.15- ന് കോയമ്പത്തൂർ മംഗലാപുരം ഫാസ്റ്റ് പാസഞ്ചർ പോയാൽ പിന്നീട് പരശുറാം എക്‌സ്‌പ്രസാണ് വടക്കോട്ടുള്ള യാത്രക്കാരുടെ ആശ്രയം. 3.55- നാണ് ഈ ട്രെയിൻ കോഴിക്കോടെത്തേണ്ടത്. ഇപ്പോൾ അഞ്ചുമണിക്കും അഞ്ചരയ്ക്കും മദ്ധ്യേയാണ് വരുന്നത്. ബുധനാഴ്ച 5.15 -നാണ് ട്രെയിൻ കോഴിക്കോട് എത്തിയത്. സാധാരണയാത്രക്കാരുടെയും ഓഫീസ് സമയം കഴിഞ്ഞെത്തുന്നവരുടെയും വിദ്യാർഥികളുടെയും മറ്റും വൻതിരക്കാണ് അനുഭവപ്പെട്ടത്.

മൂന്നാം പ്ലാറ്റ്‌ഫോമിലെത്തിയ ട്രെയിനിൽ കയറാൻ പാതയുടെ ഇരുവശത്തും വലിയ തിരക്കനുഭവപ്പെട്ടു. ഇതിനിടെ യാത്രക്കാർ തമ്മിൽ ഉണ്ടായ കൈയ്യാങ്കളി സംഘർഷത്തിലുമെത്തി. ബുധനാഴ്ച 4.25 ന് എഗ്മൂർ - മംഗലാപുരം ലിങ്ക് എക്‌സ് പ്രസ്സ് ഉണ്ടായിരുന്നെങ്കിലും തിരക്കിനു കുറവുണ്ടായില്ല. മറ്റു ദിവസങ്ങളിൽ തിരക്ക് ഇതിനെക്കാൾ അധികമാണെന്ന് യാത്രക്കാരും റെയിൽവേ അധികൃതരും പറഞ്ഞു.ട്രാക്ക് നവീകരണവും മെറ്റൽനിറയ്ക്കലും മറ്റുമുള്ളതിനാൽ പണി തീരാതെ ഇതിന് മാറ്റമുണ്ടാവില്ല. റെയിൽവേ നേരിട്ടല്ല , ഈ ജോലികൾ ചെയ്യുന്നത്. കരാർജോലികൾ നൽകിയിരിക്കുകയാണ്. തിങ്കളാഴ്ച ഒഴികെ എല്ലാ ദിവസവും 12.45 മുതൽ മൂന്നു മണിക്കൂർ ട്രാക്കിൽ ട്രെയിൻ ഓടാതെ സൗകര്യം ചെയ്തു കൊടുക്കണമെന്നാണ് റെയിൽവേയും പണിക്കാരുമായുള്ള കരാർ. ഇതിനു വിരുദ്ധമായി റെയിൽവേയ്ക്കും പ്രവർത്തിക്കാനാവില്ല. തിരുവനന്തപുരം - മംഗലാപുരം പരശുറാം ഇതിനാൽ ഒരു മണിക്കൂർ ദിവസവും പിടിച്ചിടും.

കോഴിക്കോട്ടുനിന്ന് രണ്ടുമണിക്ക് കണ്ണൂർ ലോക്കൽ വണ്ടിയുണ്ട്. എന്നാൽ ദീർഘദൂരയാത്രക്കാർക്ക് ഇതിനെ ആശ്രയിക്കാനാവില്ല. തിങ്ങിനിറഞ്ഞ് വരുന്ന പരശുറാമാണ് ഏകാശ്രയം. തിരക്കിൽപ്പെട്ട് വൃദ്ധരും സ്ത്രീകളും കുട്ടികളുമൊക്കെ സ്റ്റേഷനിൽ വല്ലാതെ വിഷമിക്കുന്ന കാഴ്ചയുണ്ട്

പരിഹാരം എളുപ്പമല്ല

പാതനവീകരണം ഒഴിവാക്കാനാവാത്തതിനാൽ പ്രശ്‌നപരിഹാരം എളുപ്പമല്ല. കോഴിക്കോടിനു വടക്കോട്ടുള്ള പണികൾ തീർന്നുകഴിഞ്ഞു. തെക്കോട്ടുള്ള ജോലികളാണ് ഇപ്പോൾ നടക്കുന്നത്. പ്രതിവാര തീവണ്ടികൾ ഉള്ള ദിവസങ്ങളിൽ പ്രധാന സ്റ്റോപ്പുകളിലേക്കുള്ളവർ അതിൽ യാത്ര ചെയ്യുകയെന്നതാണ് ഏക പോംവഴി. -എ.എം. മാത്തച്ചൻ , സ്‌റ്റേഷൻ മാനേജർ , കോഴിക്കോട്കൊയിലാണ്ടി:സ്വകാര്യ ബസിന്റെ മത്സര ഓട്ടത്തിന് തടസ്സംനിന്ന ഡിവൈ.എസ്.പി.യോട് അപമര്യാദയായി പെരുമാറിയ സ്വകാര്യബസ് ജീവനക്കാർക്കെതിരേ പോലീസ് കേസെടുത്തു. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഗാലക്സി ബസ് ഡ്രൈവർ മാഹി പുന്നോളി സജീർ മൻസിൽ സഹീർ (34), കണ്ടക്ടർ കോഴിക്കോട് വെള്ളിപറമ്പ് പൂവൻ പറമ്പത്ത് അബൂബക്കർ (40) എന്നിവർക്കെതിരേയാണ് താമരശ്ശേരി ഡിവൈ.എസ്.പി. കെ.പി. അബ്ദുൾ റസാക്കിന്റെ പരാതിപ്രകാരം കൊയിലാണ്ടി പോലീസ് കേസെടുത്തത്.ബുധനാഴ്ച രാവിലെ ചേമഞ്ചേരിയിലാണ് കേസിനാസ്പദമായ സംഭവം. താമരശ്ശേരി ഡിവൈ.എസ്.പി. കെ.പി. അബ്ദുൾ റസാക്ക് വടകരയിലേക്ക് പോവുകയായിരുന്നു. തിരുവങ്ങൂരിലെത്തിയപ്പോൾ മുതൽ പിന്നിൽ അതിവേഗത്തിൽ വന്ന സ്വകാര്യ ബസ് തുടർച്ചയായി ഹോണടിച്ചും ഡോറിലടിച്ചും പോലീസ് ജീപ്പിനെ മറികടക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.

എന്നാൽ എതിർ ഭാഗത്തുനിന്ന് വാഹനങ്ങൾ നിരനിരയായി വരുന്നതിനാൽ ബസിനു വഴികൊടുക്കാൻ ആയില്ലെന്ന് ഡിവൈ.എസ്.പി. പറഞ്ഞു. എന്നിട്ടും ബസ് ഹോണടിച്ചു കൊണ്ടേയിരുന്നു. ഹോണടി ശല്യം അതിരുവിട്ടപ്പോൾ ചെങ്ങോട്ടുകാവ് ടൗണിൽ ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരം പോലീസ് വാഹനം റോഡിന് മധ്യത്തിൽ നിർത്തി ബസ് തടഞ്ഞിട്ടു. ഇതിൽ പ്രകോപിതരായ ബസ് ഡ്രൈവറും കണ്ടക്ടറും ബസിൽനിന്ന് ഇറങ്ങിവന്നു ഡിവൈ.എസ്.പിയോട് തട്ടിക്കയറി. ഡിവൈ.എസ്.പി. മദ്യപിച്ചിട്ടുണ്ടെന്നാരോപിച്ചായിരുന്നു ഇവർ തട്ടിക്കയറിയത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർക്ക് സത്യാവസ്ഥ ബോധ്യപ്പെട്ടതോടെ ബസുകാർക്കെതിരേ തിരിഞ്ഞു. അപ്പോഴേക്കും ഡിവൈ.എസ്.പി. വിവരം കൈമാറിയതിനെ തുടർന്ന് കൊയിലാണ്ടിയിൽനിന്ന് ഹൈവേ പോലീസ് എത്തി ബസ് കസ്റ്റഡിയിലെടുത്തു. ജീവനക്കാർക്കെതിരേ കേസെടുക്കുകയും ചെയ്തു. ഡിവൈ.എസ്.പിയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.പോലീസ് വാഹനമാണെന്ന് അറിഞ്ഞിട്ടും ഈ രീതിയിലാണ് ചില സ്വകാര്യ ബസ് ജീവനക്കാരുടെ പെരുമാറ്റമെങ്കിൽ റോഡിലൂടെ സഞ്ചരിക്കുന്ന മറ്റുള്ളവരോടുള്ള സമീപനം ഇതിനെക്കാൾ ഭീകരമായിരിക്കുമെന്ന് പോലീസുകാർതന്നെ പറയുന്നു.മുംബൈ:ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകളുടെ വിവരങ്ങൾ ചോർത്താൻ ഉത്തരകൊറിയൻ ഹാക്കർമാർ മാർവേറുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട്. എ.ടി.എം.കേന്ദ്രങ്ങളിലെ കംപ്യൂട്ടറുകളിൽ ഇത്തരം മാൽവേറുകൾ കടത്തിവിട്ടാണ് വിവരങ്ങൾ ചോർത്തുന്നത്. എ.ടി.എം. ഡിട്രാക്ക് എന്ന മാൽവേറിന്റെ സാന്നിധ്യം 2018-ൽ ഇന്ത്യയിലെ ബാങ്കിങ് ശൃംഖലയിൽ ഉപയോഗിച്ചിരുന്നതായി റഷ്യൻ ആന്റിവൈറസ് കമ്പനിയായ കാസ്പെർസ്കി വ്യക്തമാക്കുന്നു. എ.ടി.എം. മെഷീനുകളിൽ കടന്നാൽ അതിൽ ഉപയോഗിക്കുന്ന കാർഡുകളുടെ വിവരങ്ങൾ പൂർണമായി ചോർത്തിയെടുക്കുമെന്നതാണ് ഈ മാൽവേറുകളുടെ പ്രത്യേകത.വിവരങ്ങൾ ചോർത്തിയെടുക്കുന്നതിനായി കംപ്യൂട്ടറുകളിൽ കടത്തിവിടുന്ന ചാരപ്രോഗ്രാമുകളാണ് മാർവേറുകൾ. ഇന്ത്യയിലെ ഗവേഷണസ്ഥാപനങ്ങളിലും ഇത്തരം മാൽവേറുകൾ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുണ്ട്. എ.ടി.എം.ഡിട്രാക്കിൽനിന്ന് രൂപംകൊണ്ട ഡിട്രാക്ക് മാൽവേർ കഴിഞ്ഞയാഴ്ച കൂടംകുളം ആണവനിലയത്തിൽ കണ്ടെത്തി. കൂടംകുളത്തെ ഒരു റിയാക്ടർ അവിചാരിതമായി പ്രവർത്തനം നിലച്ചതിനു തൊട്ടുപിന്നാലെയാണ് മാൽവേർ കംപ്യൂട്ടർ ശൃംഖലയിൽ കടന്നതായി റിപ്പോർട്ട് പുറത്തുവന്നത്. അതേസമയം, നിലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലുള്ള കംപ്യൂട്ടറുകളിലാണ് മാൽവേർ കടന്നുകൂടിയതെന്ന് അധികൃതർപറയുന്നു. ആണവനിലയത്തിന്റെ നിയന്ത്രണമടക്കം സുപ്രധാനകാര്യങ്ങൾ കൈകാര്യംചെയ്യുന്ന ആഭ്യന്തര നെറ്റ്വർക്കിൽ ഇതുകടന്നിട്ടില്ലെന്നും ഇവർ അറിയിച്ചിട്ടുണ്ട്.ഉത്തരകൊറിയൻ സർക്കാരിനുകീഴിലുള്ള വലിയ ഹാക്കിങ് ഗ്രൂപ്പായ ലസാരസാണ് ഈ മാൽവേർ ആക്രമണങ്ങൾക്കുപിന്നിലെന്നാണ് കരുതുന്നത്. ബാങ്കുകൾക്കുനേരെ സൈബർ ആക്രമണം നടത്തിയതിന് യു.എസ്. ട്രഷറി ഉപരോധമേർപ്പെടുത്തിയ മൂന്ന് ഉത്തരകൊറിയൻ ഹാക്കർ ഗ്രൂപ്പുകളിലൊന്നാണിത്. എ.ടി.എം. ശൃംഖലകളിലും ചൂതാട്ട വെബ്സൈറ്റുകളിലും ഓൺലൈൻ കാസിനോകളിലും ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളിലുമൊക്കെ കടന്നുകയറി സർക്കാരിന്റെ ആയുധപദ്ധതികൾക്കായി പണം തട്ടിയെടുക്കുന്നത് ഈ ഗ്രൂപ്പുകളാണ്. 200 കോടി ഡോളർ ഇത്തരത്തിൽ സമാഹരിച്ചുനൽകിയിട്ടുണ്ടെന്നാണ് അമേരിക്കൻ ഏജൻസികൾ പുറത്തുവിട്ട കണക്കുകൾ. ബാങ്കുകൾ വിദേശ ഇടപാടുകൾക്കായി ഉപയോഗിക്കുന്ന സ്വിഫ്റ്റ് പേമെന്റ് സംവിധാനത്തിലും ലസാരസ് മുമ്പ് സൈബർ ആക്രമണം നടത്തിയിട്ടുണ്ട്.കോഴിക്കോട്:കോഴിക്കോട്ടേക്ക് മെമു സർവീസ് അടുത്ത ഏപ്രിലോടെ. അടുത്ത വർഷം കേരളത്തിലേക്ക് അനുവദിക്കുന്ന മെമു (മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) റേക്കുകളിൽ മലബാർ മേഖലയ്ക്ക് മുൻഗണന നൽകാനാണ് തീരുമാനം. നിലവിലെ പാസഞ്ചർ ട്രെയിനുകൾ ഓരോന്നായി മാറ്റി പകരം ത്രീഫേസ് മെമു എത്തിക്കും. കോഴിക്കോട്–തൃശൂർ പാസഞ്ചർ ആകും ആദ്യം മെമുവിനു വഴിമാറുകയെന്നും അറിയുന്നു. കോഴിക്കോട്–കണ്ണൂർ റൂട്ടിലെ വൻതിരക്കിന് ആശ്വാസമായി രാവിലെയും വൈകിട്ടും മെമു സർവീസ് വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

കോഴിക്കോട്–മംഗളൂരു വൈദ്യുതീകരണം പൂർത്തിയായിട്ട് 2.5 വർഷമായെങ്കിലും ഇതുവരെ നടപടിയായിരുന്നില്ല. മംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്കും ഇവിടെനിന്ന് തെക്കോട്ടും 3 മെമു സർവീസുകൾ വേണമെന്ന് എംപിമാർ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. പാലക്കാട്ട് മെമു ഷെഡ് നിർമാണം പൂർത്തിയാകുന്നതോടെ സർവീസിന് ആവശ്യമായ അടിസ്ഥാന സൗകര്യമൊരുങ്ങും. തെക്കൻ കേരളത്തിൽ പാസഞ്ചർ ട്രെയിനുകൾക്കെല്ലാം പകരം മെമു ആക്കി വരികയാണ്.തിരുവനന്തപുരം ഡിവിഷനിൽ മൂന്നോ നാലോ ട്രെയിനുകൾ മാത്രമാണ് ഇനി മാറാനുള്ളത്. ഇക്കാരണത്താലാണ് ചെന്നൈയിൽനിന്ന് അടുത്ത വർഷമെത്തുന്ന മെമു റേക്കുകളിൽ ഭൂരിഭാഗവും മലബാറിന് അനുവദിക്കാനുള്ള തീരുമാനം പഴയ മെമുവിനെക്കാൾ സ്ഥലസൗകര്യവും സാങ്കേതിക സൗകര്യങ്ങളുമുള്ള ത്രീഫേസ് മെമു ആയിരിക്കും തുടക്കം മുതൽ ഇവിടേക്കെത്തുക. 8 കോച്ചുകളുള്ള ഒരു റേക്കിൽ 614 യാത്രക്കാർക്ക് ഇരുന്നു യാത്രചെയ്യാൻ കഴിയും. 1788 പേർക്ക് നിൽക്കാന‍ുമാകും. മെമുവിലെ വനിതാ കോച്ചുകളിൽ സിസിടിവി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഭാരം കുറഞ്ഞ തെന്നിനീങ്ങുന്ന വാതിലുകളാണ് ഇവയ്ക്ക്.ജിപിഎസ് പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം ട്രെയിനുകളിലുണ്ടാകും. സ്റ്റെയിൻലെസ് സ്റ്റീലിൽ ആണ് കോച്ചിന്റെ ബോഡിയുടെ നിർമാണം. കുഷ്യൻ സീറ്റുകൾ, ജൈവ ശുചിമുറികൾ, എൽഇഡി ലൈറ്റുകൾ എന്നിവ കോച്ചുകളിൽ ഒരുക്കിയിട്ടുണ്ട്. അത്യാധുനിക ബ്രേക്കിങ് സംവിധാനം ഉപയോഗിച്ചിട്ടുള്ളതിനാൽ മറ്റു ട്രെയ‍ിനുകളെ അപേക്ഷിച്ച് 35% കൂടുതൽ ഇന്ധനക്ഷമത ലഭിക്കും. യാത്രക്കാർക്ക് എമർജൻസി സ്റ്റോപ്പ് ബട്ടൺ, സുഖകരമായ യാത്രയ്ക്ക് എയർ സസ്പെൻഷൻ സംവിധാനം എന്നിവയുമുണ്ടാകും.കോഴിക്കോട്: ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിൽ ഒരു വർഷമായി തുടർന്നു പോരുന്ന ഷിഫ്റ്റ് സമ്പ്രദായം കാരണം കുട്ടികൾ ദുരിതമനുഭവിക്കുന്നുവെന്നു വിദ്യാർഥികളുടെ രക്ഷിതാക്കൾ. നിലവിൽ രാവിലെ 7 മുതൽ 12 വരെയും, 12 മുതൽ വൈകിട്ട് 6 വരെയുമാണ് ഷിഫ്റ്റ് സമ്പ്രദായം. രാവിലെ 7 ന് കുട്ടികൾ സ്കൂളിലെത്തണമെങ്കിൽ പുലർച്ചെ എഴുന്നേ‍ൽക്കണം.

ഇത് കുട്ടികളുടെ മാനസികാവസ്ഥയെ കാര്യമായി ബാധിക്കുന്നുവെന്നു രക്ഷിതാക്കൾ പറയുന്നു. പേരാമ്പ്രയിൽ നിന്നും കുന്നമംഗലത്ത് നിന്നും രാമനാട്ടുകരയിൽ നിന്നും മറ്റു ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്ന കുട്ടികൾക്കാണ് ഈ ബുദ്ധിമുട്ടുള്ളത്. കെട്ടിടം പൊളിച്ചു പുതിയതു പണിയുന്നതുവരെയായിരുന്നു ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയത്. എന്നാൽ ഇതുവരെ പുതിയ കെട്ടിടം ആരംഭിക്കാനുള്ള നടപടികളൊന്നും തുടങ്ങിയില്ല. ഡിവിഷനുകൾ കുറച്ചും ക്ലാസിന്റെ സമയം കുറച്ചുമാണു നിലവിൽ ക്ലാസുകളെടുക്കുന്നത്. കുട്ടികളുടെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് രക്ഷിതാക്കൾ പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായില്ല.എം.കെ.രാഘവൻ എംപി

ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിൽ ഉടൻ തന്നെ പുതിയ കെട്ടിടം വരും. ഇതിനായി കേന്ദ്രമന്ത്രിമാരുമായി ചർച്ച നടത്തി വേണ്ടതു ചെയ്തിട്ടുണ്ട്. പുതുതായി പണിയാ‍ൻ പോകുന്ന കെട്ടിടത്തിന്റെ പ്ലാൻ കേന്ദ്രം അംഗീകരിച്ചു.

നിർമാണത്തിന് ആവശ്യമായ ഫണ്ട് ലഭിക്കുന്നതിനുവേണ്ടി കാത്തിരിക്കുകയാണ്. വിദ്യാലയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നവംബർ 4ന് കേന്ദ്രീയ വിദ്യാലയങ്ങളുടെ ചുമതല വഹിക്കുന്ന കമ്മിഷണറുമായി രാവിലെ 11ന് ഡൽഹിയിൽ യോഗം ചേരുന്നുണ്ട്. വേഗത്തിൽ തന്നെ നടപടികൾ പൂർത്തിയാകും.ആക്​ഷൻ കൗൺസിൽ

കഴിഞ്ഞ വർഷം കോൺക്രീറ്റ് അടർന്നുവീണതിനെ തുടർന്നാണ് സ്കൂളിൽ പുതിയ കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത്. കേന്ദ്ര സർക്കാരിന് നിവേദനം നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് രക്ഷിതാക്കളുടെ നേതൃത്വത്തിൽ പണം പിരിച്ച് നിർ‍മാണം തുടങ്ങുകയായിരുന്നു. എന്നാൽ അനുമതി ഇതുവരെ ലഭിക്കാത്ത സാഹചര്യത്തിലാണ് രക്ഷിതാക്കൾ ആക്​ഷൻ കൗൺസിൽ രൂപീകരിക്കാൻ തീരുമാനിച്ചത്. ആക്​ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ എല്ലാ രക്ഷിതാക്കളുടെയും ഒപ്പ് ശേഖരിച്ച് കേന്ദ്ര എച്ച്ആർഡി മിനിസ്റ്ററെ നേരിൽ കണ്ട് ഭീമഹർജി നൽകാൻ ഒരുങ്ങുകയാണ്.

സ്കൂളിന്റെ സുഖമമായ നടത്തിപ്പിനു വേണ്ടി ഏത് നിയമ പോരാട്ടത്തിനും തങ്ങൾ തയ്യാറാണെന്ന് കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. സ്കൂളിന്റെ അവസ്ഥയുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലുമായി ചർച്ച നടത്തി. പുതിയ കെട്ടിടം നിർമിക്കണമെന്ന ആവശ്യവുമായി ഒട്ടേറെ തവണ കേന്ദ്രത്തിലേക്ക് എഴുതി. എല്ലാ പേപ്പർ വർക്കുകളും പൂർത്തിയാക്കി. എന്നാൽ കേന്ദ്രത്തിൽ നിന്നും മറുപടി ലഭിച്ചില്ലെന്നും പ്രിൻസിപ്പൽ അറിയിച്ചതായി ആക്​ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.


കോഴിക്കോട്:നഗരത്തിന്റെ നടുമുറ്റമായ മാനാഞ്ചിറ സ്ക്വയർ യാഥാർഥ്യമായിട്ട് കാൽനൂറ്റാണ്ട് തികയുന്നു. 1994 നവംബർ ഒമ്പതിന് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനാണ് ഉത്സവാന്തരീക്ഷത്തിൽ മാനാഞ്ചിറ മൈതാനം ജനങ്ങൾക്കായി തുറന്നുകൊടുത്തത്.കളക്ടറായിരുന്ന അമിതാഭ് കാന്തിന്റെ ദൃഢനിശ്ചയമാണ് മാനാഞ്ചിറ സ്ക്വയർ യാഥാർഥ്യമാക്കിയത്. കളക്ടർ അമിതാഭ് കാന്ത് രൂപവത്കരിച്ച മാനാഞ്ചിറ സ്ക്വയർ ടാസ്ക്ഫോഴ്സ് പ്രവർത്തനം തുടങ്ങിയതോടെ നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതിനുള്ള വലിയ മുന്നേറ്റത്തിന് വേഗംകൂടി.

1994 നവംബർ ഒമ്പതിന് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻ മാനാഞ്ചിറ സ്ക്വയർ ഉദ്ഘാടനം ചെയ്യുന്നു


ധനമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ബജറ്റിൽ അരക്കോടിരൂപ ഉൾക്കൊള്ളിച്ചതോടെ സർക്കാരിന്റെ അംഗീകാരവും പദ്ധതിക്ക് ഉറപ്പായി. കളക്ടർക്ക് നഗരഭരണച്ചുമതലകൂടി ലഭിച്ചതോടെ പദ്ധതി അതിവേഗം യാഥാർഥ്യമായി.ശക്തമായ എതിർപ്പുകളെ അതിജീവിച്ചാണ് മാനാഞ്ചിറ സ്ക്വയർ എന്ന സ്വപ്നം നിലവിൽവന്നത്. അന്നുതൊട്ടിന്നോളം കോഴിക്കോടിന്റെ അടയാളമായി മാനാഞ്ചിറ വിളങ്ങുന്നു. അവിടെ സായാഹ്നങ്ങൾ ചെലവഴിക്കാനെത്തുന്നവർക്ക് സ്വച്ഛമായ അന്തരീക്ഷവും ആനന്ദവും നൽകുന്നു. പിന്നീടുള്ള വികസനവഴികളിൽ പലപല മാറ്റങ്ങളുണ്ടായെങ്കിലും കാൽനൂറ്റാണ്ടിനുമുമ്പ് ജനഹിതംമാത്രം മാനിച്ച് മുന്നോട്ടുപോയ ശില്പികൾ ഇട്ട അടിസ്ഥാനംതന്നെ മാനാഞ്ചിറ സ്ക്വയറിന്റെ തലയെടുപ്പിന് പ്രധാനകാരണം.


കൊയിലാണ്ടി :കൊയിലാണ്ടി നഗരമധ്യത്തിൽ റോഡ് വികസനത്തിന് തടസ്സമായിനിന്ന ട്രാൻസ്‌ഫോർമർ മാറ്റിസ്ഥാപിക്കാൻ നടപടിയായി. ട്രാൻസ്‌ഫോർമർ മാറ്റുന്ന പ്രവൃത്തി ചൊവ്വാഴ്ച ആരംഭിക്കും. ആദ്യം വൈദ്യുതത്തൂണുകൾ മാറ്റും. വളരെ താഴ്ന്നുകിടക്കുന്ന വൈദ്യുതലൈൻ 12 മീറ്റർ ഉയരമുളള കാലുകൾ സ്ഥാപിച്ചു ഉയർത്തും.നിലവിലുളള ട്രാൻസ്‌ഫോർമർതന്നെയാണ് പുതിയ സ്റ്റാൻഡ്‌ അനക്‌സ് കെട്ടിടത്തിന് സമീപത്തേക്ക് മാറ്റിസ്ഥാപിക്കുന്നത്. ഇതിന്റെ പണി ഒരാഴ്ചയിലധികം നീണ്ടുനിൽക്കുമെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്. ഇതുകാരണം നഗരത്തിലെ വൈദ്യുതിവിതരണം ഭാഗികമായി മുടങ്ങാൻ സാധ്യതയുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായും നഗരസൗന്ദര്യവത്‌കരണത്തിനുമായി നാറ്റ്പാക് പദ്ധതിപ്രകാരം റോഡ് സുരക്ഷാഫണ്ടിൽനിന്ന് സംസ്ഥാന സർക്കാർ അനുവദിച്ച 2.98 കോടി രൂപയുടെ വികസനപ്രവൃത്തി നടത്തുന്നുണ്ട്. ഇതിനുളള സൗകര്യമൊരുക്കുന്നതിനുവേണ്ടിയാണ് നഗരത്തിന്റെ നടുവിലായുള്ള ട്രാൻസ്‌ഫോർമർ മാറ്റിസ്ഥാപിക്കുന്നത്. ഇതോടെ പഴയ ബസ് സ്റ്റാൻഡിന് മുൻപിലെ ഗതാഗതതടസ്സം ഒഴിവാകും. ട്രാൻസ്‌ഫോർമർ നഗരഹൃദയത്തിൽനിന്ന്‌ മാറ്റിസ്ഥാപിക്കുകയെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. ഇതിനുള്ള ചെലവിനായി നഗരസഭ 2,60,000 രൂപ കെ.എസ്.ഇ.ബി.യിലേക്ക് അടച്ചിട്ടുണ്ടെന്ന് നഗരസഭാ ചെയർമാൻ കെ. സത്യൻ പറഞ്ഞു.കൊയിലാണ്ടി നഗരവികസനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ ഏതാനുംമാസംമുമ്പ് കൊയിലാണ്ടിയിൽ യോഗം ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വികസനത്തിന് തടസ്സമായിനിൽക്കുന്ന ട്രാൻസ്‌ഫോർമർ മാറ്റിസ്ഥാപിക്കുവാൻ തീരുമാനമായത്. നഗരത്തിലെ ട്രാഫിക് പരിഷ്‌കാരങ്ങൾക്കായി നാറ്റ്പാക്കിന്റെ സഹായത്തോടെ പൊതുമരാമത്ത് ദേശീയപാതാ വിഭാഗം തയ്യാറാക്കിയ 2.98 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ ടെൻഡർ നടപടികൾ തുടങ്ങി. പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിനാണ് പരിഷ്‌കാരങ്ങളുടെ ചുമതല. പഴയ സ്റ്റാൻഡിന് മുൻവശത്തായി ട്രാഫിക് സർക്കിൾ നിർമിക്കുവാൻ പദ്ധതിയുണ്ട്. കൂടാതെ ഓവുചാലുകൾക്ക് മുകളിലുളള സ്ലാബുകൾക്കു മുകളിൽ ടൈൽ പതിച്ച് മനോഹരമാക്കും. ഇവിടെ ഹാൻഡ്‌ റെയിലും (കൈവരി) സ്ഥാപിക്കും. ഓവുചാലുകൾ നന്നാക്കും. തെരുവുവിളക്കുകൾ, സി.സി.ടി.വി എന്നിവയും സ്ഥാപിക്കും.കോഴിക്കോട്: സൗദി ബജറ്റ് എയർവേയ്സായ ഫ്ലൈനാസ് നാളെ മുതൽ റിയാദിൽ നിന്ന് കോഴിക്കോട്ടക്ക് സർവ്വീസ് ആരംഭിക്കാൻ തുരുമാനിച്ചത് പ്രവാസികൾക്ക് പ്രതീക്ഷ പകരുന്നു. സൗദി അറേബ്യയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന കമ്പനിയാണ് ഫ്ലൈനാസ്. നാളെ മുതല്‍ കോഴിക്കോട്ടേക്കുള്ള ടിക്കറ്റുകള്‍ക്ക് ബുക്കിങ് ആരംഭിച്ചു. തിങ്കൾ, ബുധൻ, വെളളി ദിവസങ്ങളിലാണ് സർവീസ്. പുലർച്ചെ 12.50 ന് റിയാദിൽ നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 8.35 ന് കരിപ്പൂരിലെത്തും. 9.25-ന് തിരിച്ച് പുറപ്പെട്ട് 12-ന് റിയാദിലെത്തും.ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്ക് കണക്ഷൻ ഫ്‌ളൈറ്റുകളുമുണ്ട്. ആദ്യം 545 റിയാലിന് വരെ ലഭ്യമായിരുന്ന ടിക്കറ്റുകള്‍ ഇപ്പോള്‍ 634 റിയാലിന് ലഭ്യമാണ്. 20 കിലോയാണ് സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ്. നിശ്ചിത സംഖ്യയടച്ചാല്‍ 30ഉം 40ഉം കിലോ കൊണ്ടു പോകാം. എയര്‍ ഇന്ത്യാ എക്സ്പ്രസിന് സമാനമാണ് നിരക്കുകള്‍. ഇതോടെ കരിപ്പൂര്‍ സെക്ടറില്‍ മത്സരം മുറുകും. ഓഫറുകളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഫ്ലൈനാസി​െൻറ സര്‍വീസ് പ്രവാസികള്‍ക്ക് മുതല്‍ക്കൂട്ടുമാകുമെന്നാണ് പ്രതീക്ഷ. സൗദിയിൽ എല്ലായിടത്തേക്കും കണക്ഷൻ ലഭ്യമാണെന്നതിനാൽ രാജ്യത്തെ ഏതു ഭാഗത്തുള്ള പ്രവാസികൾക്കും ഇൗ സർവീസ് ആശ്വാസമാകും
കോഴിക്കോട്: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി  കൂടുതൽ പേർക്ക്‌ ചികിത്സ ലഭ്യമാക്കി, കോഴിക്കോട് മെഡിക്കൽ കോളേജ് ഇന്ത്യയിൽ ഒന്നാമത്‌.   നാലര ലക്ഷം പേർക്ക് 40 കോടിയുടെ സൗജന്യ ചികിത്സ നൽകിയാണ്  ഒന്നാമതെത്തിയത്‌.  ആർഎസ്ബിവൈ, ചിസ്, കാരുണ്യ, ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികളെ ഏകോപിപ്പിച്ച് കേരള സർക്കാർ ആവിഷ്കരിച്ച  ‘കാസ്പ്’  പദ്ധതിയിലൂടെയാണ്‌  മെഡിക്കൽ കോളേജ്‌ ഈ നേട്ടം കൈവരിച്ചത്‌.കാസ്‌പ്‌  നിലവിൽ വന്ന 2019 ഏപ്രിൽ ഒന്നു മുതൽ ഒക്ടോബർ വരെയുള്ള കണക്കുകൾ ഇതു വ്യക്തമാക്കുന്നു.  പദ്ധതി നടപ്പാക്കിയ രീതിയെക്കുറിച്ച്‌ അറിയാൻ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.കെ ജി സജീത്ത് കുമാറിനെ  പ്രധാനമന്ത്രിയും കേന്ദ്ര ആരോഗ്യ മന്ത്രിയും പങ്കടുത്ത ദേശീയ ശിൽപ്പശാലയിലേക്ക് ക്ഷണിച്ചിട്ടുണ്ട്‌.        കോഴിക്കോട്  മെഡിക്കൽ കോളേജിൽ അഞ്ച് ജില്ലകളിൽ നിന്നുള്ള രോഗികൾ ചികിത്സക്കായി  എത്തുന്നുണ്ട്. ജില്ലയിൽ മെഡിക്കൽ കോളേജ് ഉൾപ്പടെ 16 സർക്കാർ ആശുപത്രികളെയും 20 സ്വകാര്യ ആശുപത്രികളെയുമാണ്   പദ്ധതി നടത്തിപ്പിനായി തെരഞ്ഞെടുത്തത്. 40 കോടിയിൽ  28 കോടി മെഡിക്കൽ കോളേജ് ആശുപത്രി വഴിയാണ് നൽകിയത്.ഒരു കുടുംബത്തിന് വർഷത്തിൽ അഞ്ചുലക്ഷം രൂപയുടെ ചികിത്സയാണ്  നൽകുന്നത്. നേരത്തെ അത് മുപ്പതിനായിരമായിരുന്നു.  നേരത്തെ വിവിധ പദ്ധതികളിൽ ഉണ്ടായിരുന്നവരെയും ഇതുവരെ ഇല്ലാതിരുന്നവരെയും  ഉൾപ്പെടുത്തി കാർഡ് നൽകിയതായി  കാസ്‌പിന്റെ നോഡൽ ഏജൻസിയായ ചിയാക്കിന്റെ പ്രോജക്ട് മാനേജർ ഡോ. ബി പി അരുൺ പറഞ്ഞു.   ഇൻഷുറൻസ് കാർഡിൽ ഉൾപ്പെട്ടിട്ടില്ലാത്ത  റേഷൻകാർഡിൽ പേരുള്ള  അംഗത്തെ  ചികിത്സാ സമയത്ത്  പദ്ധതിയിൽ ഉൾപ്പെടുത്താൻ   ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലും സംവിധാനമൊരുക്കിയതായും അദ്ദേഹം പറഞ്ഞു.കോഴിക്കോട്:ബൈപ്പാസ് ആറുവരിയാക്കൽ ഡിസംബറിൽ ഉദ്ഘാടനംചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രാരംഭനടപടിക്രമങ്ങൾ ഇനിയും ബാക്കി. കരാറുകാർ സമർപ്പിച്ച ബാങ്ക് ഗാരന്റിക്ക്‌ ദേശീയപാത അതോറിറ്റി തത്ത്വത്തിൽ അംഗീകാരം നൽകിയിട്ടേയുള്ളൂ. ബാങ്ക് ഗാരന്റിയിലും ഫിനാൻഷ്യൽ ക്ലോഷറിലും ചിലമാറ്റങ്ങൾ വരുത്തി സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. തത്ത്വത്തിൽ അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻതന്നെ മാസങ്ങളാണെടുത്തത്. ഇനി അന്തിമതീരുമാനമെടുത്ത് പണി തുടങ്ങാനുള്ള തീയതികൂടെ നൽകിയശേഷമേ ആറുവരിപ്പാതയുടെ പ്രവൃത്തി ആരംഭിക്കാൻ കഴിയുകയുള്ളൂ.രാമനാട്ടുകരമുതൽ വെങ്ങളംവരെ 28.4 കിലോമീറ്റർ ആറുവരിയിൽ വീതികൂട്ടാൻ 2018 ഏപ്രിൽ 18-നാണ് കെ.എം.സി. കരാറേറ്റെടുത്തത്. എന്നാൽ, തുടക്കംമുതൽ കരാറുകാർ കാലതാമസം വരുത്തി. റീടെൻഡർ നടത്തേണ്ടിവരുമെന്ന അവസ്ഥയിലാണ് ഇൻകലിനെക്കൂടി പങ്കാളിയാക്കി കെ.എം.സി. ബാങ്ക് ഗാരന്റി സമർപ്പിച്ചത്. ബാങ്ക് ഗാരന്റി നൽകാൻപോലും കഴിയാത്ത കമ്പനിയെ 1710 കോടിയുടെ പദ്ധതി ഏൽപ്പിച്ചതാണ് എല്ലാകുഴപ്പവുമുണ്ടാക്കിയതെന്ന പരാതിയുമായി പൊതുമരാമത്തുമന്ത്രി ജി. സുധാകരനടക്കം രംഗത്തുവന്നിരുന്നു. എം.കെ. രാഘവൻ എം.പി. ഇടപെട്ടാണ് ഇപ്പോൾ മണ്ണുപരിശോധിക്കാനുള്ള നപടികളെങ്കിലും കരാറുകാരെടുത്തത്. ഇനി കെ.എസ്.ഇ.ബി., ജലഅതോറിറ്റി, ബി.എസ്.എൻ.എൽ. എന്നിവയുടെ കേബിളുകളെല്ലാം മാറ്റിസ്ഥാപിച്ച് റോഡ് കൈമാറേണ്ടതുണ്ട്. പക്ഷേ, ബാങ്ക് ഗാരന്റിക്ക്‌ അംഗീകാരമാവാതെ റോഡ്‌ കൈമാറാൻ കഴിയില്ല. നടപടികളെല്ലാം അതിേവഗത്തിലാക്കിയാലേ ഡിസംബറിൽ റോഡുപണി തുടങ്ങാൻ കഴിയുകയുള്ളൂ.

പ്രവൃത്തി ഇത്രയേറെ വൈകിപ്പിചസാഹചര്യത്തിൽ കെ.എം.സി.ക്കെതിരേ നപടിയെടുക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം എൻ.എച്ച്.എ.ഐ. റീജണൽ മാനേജർ ചെയർമാന് കത്തുനൽകിയിട്ടുണ്ടെങ്കിലും ഒരു നപടിയുമുണ്ടായിട്ടില്ല. സ്ഥലമേറ്റെടുക്കൽ വൈകുന്നതുകൊണ്ടാണ് കേരളത്തിൽ മറ്റിടങ്ങളിൽ ദേശീയപാതാവികസനം നടക്കാതെപോയത്. എന്നാൽ, വർഷങ്ങൾക്കുമുന്പ് സ്ഥലമെടുപ്പ് പൂർത്തിയായിട്ടും കരാറുകാരുടെ വീഴ്ചകൊണ്ട് ഒന്നരവർഷത്തോളം പ്രവൃത്തിതുടങ്ങാൻ കാലതാമസം നേരിട്ട കേരളത്തിലെ ഏകപദ്ധതിയാവും കോഴിക്കോട് ബൈപ്പാസ്. കാലതാമസം പരിഹരിക്കാൻ ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുമില്ലാതെപോയതാണ് ഇത്രയേറെ വഷളാക്കിയത്.കുതുരങ്കത്തിന്റെ പ്രവൃത്തിയേറ്റെടുത്തതും ഇതേ കരാറുകാരാണ്. അതും മുടങ്ങിയിട്ട് കാലങ്ങളായി. രണ്ടുവർഷമാണ് ആറുവരിപ്പാതയാക്കൽ പൂർത്തിയാക്കാനുള്ള കാലാവധി. തൊണ്ടയാട്, രാമനാട്ടുകര ജങ്ഷനുകളിൽ മൂന്നുവരിപ്പാലം ഉൾപ്പെടെ ഏഴു മേൽപ്പാലങ്ങളും നാലു അടിപ്പാതകളും പണിയാനുണ്ട്. കരാറിൽ പങ്കാളിയായ ഇൻകലിനാകട്ടെ ഇത്രവലിയ റോഡുപദ്ധതിയൊന്നും ഏറ്റെടുത്ത് പരിചയവുമില്ല. അതുകൊണ്ട് എല്ലാ തടസ്സങ്ങളും നീക്കിതുടങ്ങിയാൽത്തന്നെ പ്രവൃത്തി പൂർത്തിയാവൽ അനന്തമായി നീളുമെന്നാണ് പൊതുവേയുള്ള പരാതി.കോഴിക്കോട്: നവീകരിച്ച സൗത്ത് ബീച്ചിൽ കടൽപാലം വീണ് 13 പേർക്ക് പരിക്കേറ്റു. സുമേഷ്(29), എൽദോ(23), റിയാസ്(25), അനസ്(25), ശിൽപ(24), ജിബീഷ്(29), അഷർ(24), സ്വരാജ്(22), ഫാസിൽ(21), റംഷാദ്(27), ഫാസിൽ(24), അബ്ദുൾ അലി(35), ഇജാസ്(21) എന്നിവർക്കാണ് പരിക്കേറ്റത്.ചൊവ്വാഴ്ച രാത്രി 7.45 ഓടെയായിരുന്നു സംഭവം. ബീച്ചിലെത്തിയ ഇവർ കടൽപാലത്തിന് മുകളിൽ കയറിയതായിരുന്നു. ഈ സമയത്ത് പാലത്തിന്റെ ഒരു ഭാഗത്തെ സ്ലാബ് പൊട്ടിവീഴുകയായിരുന്നു. ലൈഫ് ഗാർഡുകളുടെ നിർദേശം ലംഘിച്ച് കടൽപാലത്തിന് മുകളിൽ കയറിയവരാണ് അപകടത്തിൽപെട്ടത്. ഇവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റവരിൽ ശിൽപയുടെ തലയ്ക്ക് പൊട്ടലുണ്ട്. മറ്റുള്ളവർക്കെല്ലാം നിസാര പരിക്കാണ്. അതേസമയം വൈകുന്നേരങ്ങളിൽ പാലത്തിനടിയിൽ ആളുകൾ ഇരിക്കാറുണ്ടെന്ന് ദൃക്ഷസാക്ഷികൾ പറഞ്ഞു. കൂടാതെ കടൽ വെള്ളത്തിൽ അപകടം നടന്ന ഭാഗത്ത് കടൽ വെള്ളത്തിൽ രക്തം കണ്ടുവെന്ന് ദൃക്ഷസാക്ഷികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ബീച്ച് ഫയർഫോഴ്സും ടൗൺപൊലിസും സ്ലാബുകൾ നീക്കി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.ജെ.സി.ബി കൊണ്ടുവന്ന് സ്ലാബുകൾ നീക്കി രക്ഷാപ്രവർത്തനം നടത്താനായിരുന്നു അധികൃതർ ആദ്യം ശ്രമിച്ചിരുന്നത്. എന്നാൽ ബീച്ചിലേക്ക് ജെ.സി.ബി എത്തിക്കാൻ സാധിക്കാത്തതിനാൽ കട്ടർ ഉപയോഗിച്ച് സ്ലാബുകൾ മുറിച്ചു നീക്കിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മേയർ തോട്ടത്തിൽ രവീന്ദ്രൻ, കലക്ടർ എസ്.സാംബശിവ റാവു എന്നിവർ സ്ഥലത്തെത്തി.

Kozhikodedistrict.in

{picture#https://1.bp.blogspot.com/-dNCJCm6zia0/Xf8SBmS8TMI/AAAAAAAAHyw/0atIG371lK4XTTMKiNjI_IjJHkmch6m0gCLcBGAsYHQ/s320/kozhikode%2Bdistrict%2Blogo%2BSQ%2BFB.png} Kozhikode District is a district of Kerala state, on the southwest coast of India. The city of Kozhikode, also known as Calicut, is the district headquarters. The district is 38.25% urbanised. It has the district based news and public service website {facebook#https://facebook.com/thekozhikode} {twitter#https://twitter.com/thekozhikode} {instagram#https://www.instagram.com/the_kozhikode} {youtube#https://www.youtube.com/channel/UCqEy4PKEgKPBRFKXcfxq7xw} {telegram#https://t.me/the_kozhikode} {whatsapp#http://api.whatsapp.com/send?phone=916238621667}
Powered by Blogger.